Don't Fuck with Cats | Review | Netflix
ശ്രീരാഗ് നമ്പ്യാരെ അറിയുമോ? കഴിഞ്ഞയാഴ്ച പുറത്തിറങ്ങി പ്രേക്ഷക-നിരൂപകശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങിയ "Don't Fuck with Cats" എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് വീണ്ടും ശ്രീരാഗ് നമ്പ്യാരെക്കുറിച്ചോര്‍ത്തത്. ഒരു വിദേശ സീരീസ് എന്തുകൊണ്ടാണ് ഒരു മലയാളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തിയത് എന്ന ചോദ്യമായിരിക്കാം ചിലരുടെയെങ്കിലും മനസ്സില്‍.
.
Knives Out | Rian Johnson | Review
ട്വിസ്റ്റ് എന്ന നിലയിൽ ഞെട്ടിപ്പിക്കുന്നില്ലെങ്കിലും പ്രവചനീയമായ, അതും കഥയിലുടനീളം clues വാരി വിതറി ഇട്ട ഒരു മർഡർ മിസ്റ്ററി അവസാനം വരെ എൻഗേജിങ് ആക്കി നിർത്തിയതിൽ പ്രേക്ഷകനെ മിസ്‌ലീഡ് ചെയ്യുന്ന തിരക്കഥയ്ക്ക് വലിയ പങ്കുണ്ട്: തുടങ്ങി പതിനഞ്ചു മിനിറ്റ് ആവുമ്പോളേക്ക് ഇത് കൊലപാതകമല്ല ആത്മഹത്യയാണ് എന്ന് വ്യക്തമാക്കുന്നു.
.
The Irishman | Martin Scorsese | Review
സ്കോർസേസി കാട്ടിത്തന്നിട്ടുള്ള ഒരു ന്യൂയോർക് ഉണ്ട്, നമുക്ക് പരിചയമുള്ള കട്ടബൊമ്മൻ മുതൽ കുട്ടിച്ചാത്തൻ വരെയുള്ള ന്യൂയോർക്, നനുത്ത ജാസിന്റെ പശ്ചാത്തലത്തിൽ മഴച്ചാറ്റലുകൾ ഗ്യാങ് വാറുകളുടെ കനലുകളെ ഒരു പൊട്ടിത്തെറിയിലേക്ക് എത്താതെ അണച്ച് കളയുന്ന ന്യൂയോർക്. സൗഹൃദവും, അലിഖിത നിയമങ്ങളും, നാട്ടുനടപ്പുകളും ഏതൊരാളെയും ചുറ്റിച്ചു കളയുന്ന ഒരു കളിക്കളത്തിലേക്കാണ് ഫ്രാങ്ക് വന്നു പെടുന്നത്
.
റാഷമോൺ ഇഫക്ട് - ഒരു അപഗ്രഥനം
സിനിമാചർച്ചകൾക്കിടെ “റാഷമോൺ ഇഫക്ട്” എന്ന പ്രയോഗം നിങ്ങൾ കേട്ടിട്ടുണ്ടാവും. പല കഥാപാത്രങ്ങൾ ഒരേ സംഭവത്തെ വ്യത്യസ്ത രീതിയിൽ വിവരിക്കുന്നതിനെയാണ് റാഷമോൺ ഇഫക്ട് എന്ന് വിശേഷിപ്പിക്കുന്നത്. വിഖ്യാത ജാപ്പനീസ് സംവിധായകനായ അകിരാ കുറസോവയുടെ റാഷമോൺ എന്ന ചിത്രത്തിൽ നിന്നാണ് ഈ പേര് വന്നത്. ഒരേ കുറ്റകൃത്യത്തെ കുറിച്ച് നാല് വ്യക്തികൾ പരസ്പരവിരുദ്ധമായ സാക്ഷിമൊഴികൾ നൽകുന്നതായിരുന്നു റാഷമോണിന്റെ പ്രമേയം.
.
UNTOLD HISTORY OF UNITED STATES
വിജയിക്കുന്നവർ ചരിത്രം രചിക്കുന്നു എന്നത് മാറി ചരിത്രം' വിജയിക്കാൻ വേണ്ടി 'തിരുത്തുന്നു എന്ന അവസ്ഥ പരിചിതമായിക്കൊണ്ടിരിക്കുന്നവർ നിശ്ചയമായും ലോകത്തിലെ നാളിതുവരെയുള്ള ഏറ്റവും വലിയ കോണ്ഫ്ലിക്റ്റ് വിജയിച്ച, ആദ്യത്തെ സൂപ്പർ പവറും , ഇപ്പോഴും അപ്രമാദിത്വ സ്ഥാനത്ത് ഇരുന്നു മൂന്നാം ലോക രാജ്യങ്ങളുടെ പകിട കളിക്കുന്നവരുമായ യുണൈറ്റഡ് സ്റേറ്‌സ്‌ ഓഫ് അമേരിക്കയുടെ ചരിത്രം അറിയണം.
.
ANIMA | Paul Thomas Anderson | Thom Yorke | Netflix
മൂന്നു പാട്ടുകളുടെ മ്യൂസിക്ക് വീഡിയോകൾ ഒന്നിച്ചൊരു ഷോർട്ട് ഫിലിം രൂപത്തിൽ ഉള്ളതാണ് ആനിമ. ഡയലോഗ് ഇല്ലാതെ ഡാൻസ് കൊറിയോഗ്രഫിയും സറിയൽ വിഷ്വലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.ആനിമ മികച്ചയൊരു മ്യൂസിക്ക് വീഡിയോ അനുഭവമാണ്. മ്യൂസിക്കിന്റെ മൂഡും, വളരെ Eccentric ആയ കൊറിയോഗ്രഫിയും, വിഷ്വലുകൾക്കുള്ള ഒരു ജീവനും ഓരോ ട്രാക്കും പറയുന്ന കഥകളുമൊക്കെ മനോഹരമാണ്.
.
മണി സാർ | ഒരു വിശകലനം
അയാളൊരുഅവർണ്ണാനാണു. അധികാരമുണ്ടായിട്ടും അധികാരിയാവാത്തത്‌ അതിനാലാണു.അതു കൊണ്ട്‌ തന്നെയാവണം ഭയമൊരു ഭാവമായി അയാളിൽ അലിഞ്ഞു ചേർന്നത്‌. ഗ്യാസിനുള്ള ഗുളികക്ക്‌ വേണ്ടിയാണു മേലധികാരി ആദ്യമയാളെ അന്യോഷിക്കുന്നത്‌ എന്നു കൂടിയേർക്കുക. മലയാള സിനിമയിൽ ഇത്രയും വ്യക്തമായ ഡീറ്റ്യെയിൽഡായ ഒരു പാത്ര സൃഷ്ടി അടുതകാലത്തൊന്നുമുണ്ടായിട്ടില്ല.
.
Article 15 | Review
"മതം, ജാതി, വര്‍ണ്ണം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ഭരണകൂടം ഒരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടില്ല"! വായിക്കാൻ എത്ര മനോഹരമായ കാര്യമാണ്. 1950ൽ ഇവിടെ ജീവിച്ചിരുന്നവരിൽ ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചതുകൊണ്ടാണല്ലോ ഈ വരികൾ നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ടത്. എന്നാൽ അതിന് ശേഷം 70കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇന്നും നമ്മുടെ നാട്ടിൽ എന്താണ് മാറിയത്? എന്തുകൊണ്ടാണ് മാറാത്തത്? ആരാണ് അതൊക്കെ മാറ്റേണ്ടത്?
.
There will be blood | Spotlight | Three Billboards outside Ebbing, Missouri
ക്രിസ്ത്യാനികൾ അധികമുള്ള രാജ്യങ്ങളിൽ വരെ പുരോഹിതരെ ശക്തമായി വിമർശിക്കുന്ന സിനിമകൾക്ക് ഉന്നതമായ അംഗീകാരങ്ങൾ ലഭിക്കുമ്പോഴാണ് ഈ കൊച്ചുകേരളത്തിൽ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളും ഒക്കെ എന്നും വിശ്വാസികളുടെ വെർബൽ അബ്യുസിനും പുരോഹിതരുടെ കുറ്റപ്പെടുത്തലുകൾക്കും ഇരയാവുന്നത്.
.
THE WILD PEAR TREE (2018) | Review | TURKEY
വിന്റർ സ്ലീപ് എന്ന ഉഗ്രൻ സിനിമയ്ക്ക് ശേഷം സെയ്‌ലാന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. കഥാപാത്രങ്ങളുടെ ചിന്ത/ജീവിത വീക്ഷണ/സംസ്കാരിക പരവുമായ കോൺഫ്ലിക്റ്റുകളെ പതിഞ്ഞ ആഖ്യാനത്തിൽ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം ബൗദ്ധികവും, ദാർശനികവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു ദി വൈൽഡ് പിയർ ട്രീ.
.