ഫിഞ്ചറുടെ 'ഒന്‍പത് സിനിമകള്‍' : ഒരു പഠനം
ഈ കാഘട്ടത്തിലെ പ്രഗല്‍ഭരായ സംവിധായകരെ കുറിച്ച് പറയുന്പോള്‍ പലരും സൗകര്യപൂര്‍വ്വം മറക്കുന്ന പേരാണ് ഡേവിഡ് ഫിഞ്ചര്‍. കണ്ട് മടുത്ത കഥകളെയും പ്രവണതകളെയൂം പാടേ ഉപേക്ഷിച്ച്, സിനിമ എന്ന കലയെ അതിന്റെ എല്ലാ തലത്തിലും ആഴത്തിൽ പഠിച്ച്, വിഷ്വല്‍ സംസ്കാരത്തിന് പുതിയ വഴികള്‍ തെളിയിച്ച, കഴന്പുള്ള കഥകള്‍ക്ക് സാങ്കേതിക മികവും കൃത്യതയും നല്കി അതിന് ദൃശ്യരൂപം കൊടുത്ത് വിസ്മയിപ്പിച്ച സംവിധായകന്‍ .
.
റാഷമോൺ ഇഫക്ട് - ഒരു അപഗ്രഥനം
സിനിമാചർച്ചകൾക്കിടെ “റാഷമോൺ ഇഫക്ട്” എന്ന പ്രയോഗം നിങ്ങൾ കേട്ടിട്ടുണ്ടാവും. പല കഥാപാത്രങ്ങൾ ഒരേ സംഭവത്തെ വ്യത്യസ്ത രീതിയിൽ വിവരിക്കുന്നതിനെയാണ് റാഷമോൺ ഇഫക്ട് എന്ന് വിശേഷിപ്പിക്കുന്നത്. വിഖ്യാത ജാപ്പനീസ് സംവിധായകനായ അകിരാ കുറസോവയുടെ റാഷമോൺ എന്ന ചിത്രത്തിൽ നിന്നാണ് ഈ പേര് വന്നത്. ഒരേ കുറ്റകൃത്യത്തെ കുറിച്ച് നാല് വ്യക്തികൾ പരസ്പരവിരുദ്ധമായ സാക്ഷിമൊഴികൾ നൽകുന്നതായിരുന്നു റാഷമോണിന്റെ പ്രമേയം.
.
മണി സാർ | ഒരു വിശകലനം
അയാളൊരുഅവർണ്ണാനാണു. അധികാരമുണ്ടായിട്ടും അധികാരിയാവാത്തത്‌ അതിനാലാണു.അതു കൊണ്ട്‌ തന്നെയാവണം ഭയമൊരു ഭാവമായി അയാളിൽ അലിഞ്ഞു ചേർന്നത്‌. ഗ്യാസിനുള്ള ഗുളികക്ക്‌ വേണ്ടിയാണു മേലധികാരി ആദ്യമയാളെ അന്യോഷിക്കുന്നത്‌ എന്നു കൂടിയേർക്കുക. മലയാള സിനിമയിൽ ഇത്രയും വ്യക്തമായ ഡീറ്റ്യെയിൽഡായ ഒരു പാത്ര സൃഷ്ടി അടുതകാലത്തൊന്നുമുണ്ടായിട്ടില്ല.
.
There will be blood | Spotlight | Three Billboards outside Ebbing, Missouri
ക്രിസ്ത്യാനികൾ അധികമുള്ള രാജ്യങ്ങളിൽ വരെ പുരോഹിതരെ ശക്തമായി വിമർശിക്കുന്ന സിനിമകൾക്ക് ഉന്നതമായ അംഗീകാരങ്ങൾ ലഭിക്കുമ്പോഴാണ് ഈ കൊച്ചുകേരളത്തിൽ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളും ഒക്കെ എന്നും വിശ്വാസികളുടെ വെർബൽ അബ്യുസിനും പുരോഹിതരുടെ കുറ്റപ്പെടുത്തലുകൾക്കും ഇരയാവുന്നത്.
.
കിളിക്കൂടാകുന്ന നഗരങ്ങളും കൂടില്ലാതെ മനുഷ്യരും
Joe Talbot സംവിധാനം ചെയ്തു 2019 -ൽ പുറത്തിറങ്ങിയ The Last Black Man in San Francisco ടാൽബോട്ടിന്റെയും സുഹൃത്ത് ജിമ്മി ഫെയ്ൽസിന്റെയും ജീവിതാഖ്യാനമാണ്. സാൻ ഫ്രാൻസിസ്‌കോയിലെ Fillmore -ലാണ് ഇരുവരും ജനിച്ചു വളർന്നത്. Fillmore -ന്റെ ചരിത്രവും രാഷ്ട്രീയ ഭൂമികയും മറ്റേതു നഗരങ്ങളുടേതു പോലെയും വ്യത്യസ്‌തമാണ്. ഈ സിനിമയുടെ കഥാപശ്ചാത്തലം, ഫിൽമോറും അവിടെ ജീവിക്കുന്ന കുറച്ചു മനുഷ്യരുടെ ജീവിതവുമാണ്.
.
സിനിമയിലെ പേഗനിസം
ഇന്ന് യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ വൻ തോതിലുള്ള പുതിയ ഒരു റിലീജിയസ് മൂവ്മെന്റ് സംഭവിക്കുന്നുണ്ട്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ തിന്ന് തീർക്കുക എന്ന ലോക നിയമത്തിന്റെ മുന്നിൽ അങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുകയോ യാഥാര്‍ത്ഥ്യത്തിൽ നിന്നും ഒളിച്ചോടി പോകുകയും പിന്നെ നൂറ്റാണ്ടുകളുടെ പീഡനങ്ങൾക്കും കള്ള കഥകൾക്കും അവസാനം ഒരു വിപ്ലവം പോലെ തിരിച്ചു വരുന്നതുമായ ഒരു സംസ്കാരത്തിന്റെ പേരാണ് "പേഗൻ".
.
മൂന്നാംപക്കത്തിലെ അശോകൻ
അടൂർ, കെജി ജോർജ് അടക്കം പല സംവിധായകരും നല്ല രീതിയിൽ പിടിച്ചു പഠിപ്പിച്ചു വിട്ട അഭിനയ പാഠങ്ങൾക്കും ഉടമയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് പദ്മരാജൻ കാര്യമായ അഭിനയനിമിഷങ്ങൾ ഇല്ലാതിരുന്ന ഭാസിയുടെ വേഷം പോലും കൊടുക്കാതെ ഇത്തരമൊരു വേഷം കൊടുത്തതെന്ന കാര്യത്തിൽ സംശയമില്ല. He is one of the most under explored actor in malayalam cinema.
.
വെസ്റ്ററോസിലെ ഭീമൻ
ചിന്നഭിന്നമാക്കപ്പെട്ട റെഡ് കീപ്പിന്റെ ഒര് കോണിൽ തന്റെ നെഞ്ചിലേക്ക് തളർന്ന വീണ സേർസിയെ ചേർത്തു പിടിച്ച്‌ മരണത്തെ വരിക്കാൻ തയ്യാറായി നിന്ന ജെയ്‌മിയെ നോക്കി മറ്റേതോ ലോകത്തു നിന്നും ഭീമൻ ഇങ്ങനെ പറഞ്ഞിരിക്കണം "The things we did for love"!
.
മൈ ഡിയർ കുട്ടിച്ചാത്തൻ
1984 ജൂലൈ മാസത്തിൽ സെൻസറിംഗ് എത്തിയ ഒരു മലയാള സിനിമ, സെൻസർ ബോർഡിലെ അംഗങ്ങളെല്ലാം അമ്പരിപ്പിച്ചു കളഞ്ഞു. ഈ അത്ഭുത സിനിമയെക്കുറിച്ചുള്ള വാർത്ത അന്നത്തെ CFBC ചെയർമാനായ വിക്രം സിംഗ് വഴി രാജ്യത്തിന്റെ പ്രഥമ പൗരനായ ഗ്യാനി സെയിൽ സിംഗിന്റെ ചെവിയിലുമെത്തി. അധികം താമസിയാതെ കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിലേക്ക് ഒരു ട്രങ്ക് കോളെത്തി "ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഈ സിനിമ കാണാൻ ആഗ്രഹമുണ്ട് ".
.
Does the moment worth a slow-motion?
48 ഫ്രയിംസിൽ സ്ലോമോഷൻ ഷൂട്ട് ചെയ്യുമ്പോൾ ഫിലിം ഉപയോഗിക്കുന്ന കാലത്തു ഇരട്ടി ചിലവാണ്. അതുകൊണ്ടു തന്നെ ഡിജിറ്റലിനു മുൻപേയുള്ള കാലഘട്ടത്തിലെ ഇന്ത്യൻ സിനിമകളിൽ സ്ലോമോഷൻ ഷോട്ടുകൾ ഏറെക്കുറെ അളന്നു മുറിച്ചവയും, കൃത്യമായ പ്ലെസിങ്ങുമാണ്. കഥപറച്ചിലിൽ സ്ലോ മോഷൻ എന്നാൽ ആത്യന്തികമായി ടൈം സ്ട്രെച്ചിങ് ആണ്, സാധാരണ വിഷനിലൂടെ മിസ് ചെയ്യാവുന്ന ഒരു ഘടകത്തെ വലിച്ചുനീട്ടി നടപ്പിലാക്കണമെങ്കിൽ അത്രയും പ്രാധാന്യമേറിയ എന്തെങ്കിലും ഷോട്ടിനുള്ളിൽ നടക്കണം, ആ രംഗത്തിനു ന്യായീകരണവുമുണ്ടാകും.
.