വെസ്റ്ററോസിലെ ഭീമൻ

Jan-04-2020 05:01 PM

കൗരവ പാണ്ഡവ ചരിതം പാടി നടന്ന ഹസ്‌തിനപുരിക്കാരും മഹാഭാരത കഥയെ ആഘോഷിക്കുന്ന വർത്തമാന ജനതയും കഥാപാത്ര പ്രകീർത്തനങ്ങൾക്കിടയിൽ സൗകര്യപൂർവം മറന്നു പോകുന്ന ഒരാളുണ്ട്. അർജുനന്റെയും കർണന്റെയും ധർമ്മരാജാവ് യുധിഷ്ടിരന്റെയും പേരുകൾക്ക് ശേഷം മാത്രം എന്നും പരാമർശിക്കപ്പെട്ടിട്ടുള്ള യോദ്ധാവ്. ഹസ്തിനപുരിയിലെ എണ്ണം പറഞ്ഞ പോരാളികളിൽ പ്രധാനി.

ഭീമൻ

'വായുപുത്രൻ ഭീമൻ' എന്ന ഗ്ലോറിഫൈഡ് ടൈറ്റിൽ പോലും എത്ര തവണ അയാളിൽ ചാർത്തപ്പെട്ടിട്ടുണ്ടെന്നു സംശയമാണ്. പൊണ്ണൻ , മന്ദൻ ,വൃകോദരൻ എന്നിങ്ങനെയായിരുന്നു കഥയിലും കഥാപാത്രങ്ങൾക്കിടയിലും പിൽക്കാലത്തു കഥാസ്വാദകരിലും അയാൾ അറിയപ്പെട്ടത്, രണ്ടാമൂഴം എന്ന നോവൽ ഇറങ്ങുന്നത് വരെ.

.

.

ഭീമന്റെ ആത്മസംഘർഷങ്ങളും, നിസ്സഹായതയും പ്രണയവുമെല്ലാം ചർച്ച ചെയ്യപ്പെടാൻ അങ്ങനൊരു നോവൽ വേണ്ടി വന്നു എന്നത് വാസ്തവമാണ്.

വനവാസത്തിനിടയിൽ കണ്ടു മുട്ടുന്ന ഹിഡിംബി എന്ന കാട്ടാള യുവതിയോടാണ് ഭീമന് ആദ്യം പ്രണയം തോന്നുന്നത്.ഹിഡിംബി ! ഭീമനോളം പോന്ന Giant Woman ! ഭീമനിലെ മനുഷ്യനെ ആദ്യം കണ്ടെത്തിയവൾ . അയാളെ പരിഹാസ്യ രൂപേണ അല്ലാതെ ട്രീറ്റ് ചെയ്ത ചുരുക്കം ചില ആൾക്കാരിൽ ഒരാൾ. പക്ഷെ , സാഹചര്യങ്ങൾ കൊണ്ട്, പ്രയോരിറ്റിസ് കൊണ്ട് അവളെ ഉപേക്ഷിച്ചു തിരികെ പോരേണ്ടി വരുന്നുണ്ട് അയാൾക്ക് . ദ്രൗപതിയുടെ കാര്യത്തിലാണെങ്കിലും നഷ്ടത്തിന്റെയും നിരാശയുടെയും കണക്കുകൾ തന്നെ ആയിരിക്കും അയാൾക്ക് പറയാൻ ഉണ്ടാവുക. പ്രിയ പത്നിയെ സന്തോഷിപ്പിക്കാൻ കല്യാണ സൗഗന്ധികം തേടി പോയ കഥ പോലും ഹനുമാന്റെ മഹാഭാരത രംഗ പ്രവേശനമായാണ് ആൾക്കാർ ഓർക്കുന്നത്. ആ ഒരു എപിക് മഹാഭാരത - രാമായണ ക്രോസ്സ് ഓവറി നിടയിലും പരിഹാസ്യനായി തന്നെ ആണ് ഭീമനെ ചിത്രീകരിച്ചിട്ടുള്ളത്.

.

.

കാറ്റലിൻ സ്റ്റാർക്കിന്റെ തടവുകാരൻ ആയി Eyrie ൽ എത്തിയ റ്റിരിയൻ ലാനിസ്റ്റർ ട്രയൽ ബൈ കോംബാറ്റ് ആവശ്യപ്പെടുമ്പോൾ ചാമ്പ്യൻ ആയി മനസ്സിൽ ഒരേ ഒര് പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. അണുവിട പോലും പതറാത്ത ആത്മവിശ്വാസത്തിൽ ആ കുറിയ മനുഷ്യൻ തന്റെ സഹോദരന്റെ പേര് പറഞ്ഞപ്പോൾ കൂടി നിന്ന സകലമാന ജനങ്ങളും ഗദ്ഗദി ച്ചത് അയാൾ ആരാണെന്നുള്ള വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ടാണ്. സെർ ജെയ്മി ലാനിസ്റ്റർ! വാൾ പയറ്റിൽ വെസ്റ്റെറോസിൽ എതിരാളികളില്ലാത്തവൻ. വെസ്റ്റെറോസികളുടെ King slayer ! ഭയത്തോടെയും വെറുപ്പോടെയും പ്രൗഢിയോടെയും അയാളെ ആ പേര് വിളിക്കുന്നവരുണ്ട്. എന്നാൽ ക്രൗണിനോടുള്ള ലോയൽറ്റിയും ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവന്റെ വിലയും ഒരേ തുലാസിൽ അളക്കപ്പെട്ട ഒര് മൊമെന്റിൽ അയാൾ choose ചെയ്തതെന്താണോ അതിന്റെ ബാക്കി പത്രങ്ങളാണ് കിങ്‌സ്‌ലാന്റിങ്ങിൽ പിന്നീട അവശേഷിച്ച ഓരോ മനുഷ്യ ജീവനും. ഈ വസ്തുത മനസിലാക്കാൻ സഹോദരൻ റ്റിറിയനെ പോലെ വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രമേ കഴിഞ്ഞുമുള്ളു.Brienne of tarth was one of them . ബ്രിയാൻ ! റ്റോർമുണ്ടിന്റെ ഭാഷയിൽ പറഞ്ഞാൽ ദി ബിഗ് വുമൺ! അവഗണനകൾ കൂമ്പാരം പോലെ പൊതിഞ്ഞു കൂടിയപ്പോഴും വലം കൈ അറ്റ്‌ വെറും പാതി മനുഷ്യൻ ആയിത്തീർന്നപ്പോഴും കൂടെ നിന്നവൾ. എന്നിട്ടും ഒരു നിലാവെളിച്ചത്തിൽ ഇരുട്ടിന്റെ മറയിൽ അവളെ ഉപേക്ഷിച്ചു പോകേണ്ടി വരുന്നുണ്ട് അയാൾക്ക്. സേർസിക്കു വേണ്ടി. അല്ലെങ്കിലും ചെയ്തതെല്ലാം അവളിലേക്ക് എത്തിച്ചേരാൻ ആയിരുന്നല്ലോ. പക്ഷെ അവിടെയും തോറ്റു പോവുകയാണ് അയാൾ. സേർസിയുടെ അടുത്ത് നിന്ന് പോലും അർഹിച്ച സ്നേഹവും പരിഗണനയും കിട്ടിയിരുന്നോ എന്നും സംശയമാണ്.

.

.

Archmaester Ebrose ന്റെ വാർ ഹിസ്റ്ററി A song of Ice and fire ൽ പോലും ജെയ്‌മിയെ എങ്ങനെ ആയിരിക്കും portray ചെയ്തിട്ടുണ്ടാവുക എന്നറിയാൻ കൗതുകമുണ്ട് .

ഒടുക്കം വെസ്റ്ററോസിലെ ജനതയും ചരിത്ര പുസ്തകങ്ങളും വിസ്മരിച്ച ജെയ്‌മിയെ , അയാളുടെ ധീരതയെ The Great Book of Brothers ൽ ബ്രിയാൻ എഴുതിച്ചേർക്കുമ്പോൾ ചരിത്രം തിരുത്തപ്പെടുന്നുണ്ട്. Kingslayer , Oathbreaker എന്നീ വിശേഷണങ്ങളിൽ നിന്ന് മോചനം നേടി തോറ്റു പോയ ആ മനുഷ്യന് ഒര് പുനർജ്ജന്മം ലഭിക്കുന്നുണ്ട്. വർഷങ്ങള്ക്കു മുൻപ് ഇതിഹാസത്തിൽ വെറും രണ്ടാം നിരക്കാരനായി വിസ്മൃതിയിലാണ്ടു പോയ ഭീമന് എം ടി വാസുദേവൻ നായർ എന്ന മനുഷ്യൻ ഒര് 'രണ്ടാമൂഴം' നൽകിയത് പോലെ.

.

.

കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പ്രളയം വിഴുങ്ങിയ ദ്വാരകയിൽ നിന്നും ഹിമാലയത്തിലേക്ക് തങ്ങളുടെ അന്ത്യ യാത്ര നടത്തുകയാണ് പാണ്ഡവർ. രണ്ടാമൂഴത്തിലെ ആദ്യ ഭാഗമായ 'യാത്ര'യിൽ പ്രതിപാദിക്കുന്ന ഈ കഥാ സന്ദർഭത്തിലെ ഒര് ഭാഗം ഏകദേശം ഇങ്ങനെ ആണ് .

.

.

" തളർന്നു വീണ ദ്രൗപതി ഇളകി. പിന്നെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഒന്നും കാണാത്ത പോലെ ചുറ്റും ഉഴറി നടന്ന കണ്ണുകൾ തെളിയുന്നത് ഭീമൻ ആശ്വാസത്തോടെ കണ്ടു. അയാൾ വീണ്ടും പറഞ്ഞു. 'ഇവിടെ ഞാനുണ്ട്. കണ്ണുകൾ കാഠിന്യം പൂണ്ടു. പിന്നെ ആർദ്രങ്ങളായി. എങ്ങനെ പരിചരിക്കണമെന്നറിയാതെ അമ്പരന്നിരിയ്ക്കുന്ന ഭീമന്റെ മുഖത്തേക്ക് അവൾ നോക്കി. അവിടെ നിശബ്ദമായ ചോദ്യങ്ങൾ തിക്കിത്തിരിക്കുന്നത് ഭീമൻ കണ്ടു. ചുണ്ടുകൾ ഇളകി. പ്രയാസപ്പെട്ടു പറഞ്ഞ ആ വാക്കുകൾ വ്യക്തമായില്ല. നന്ദി ആണോ പ്രാർത്ഥന ആണോ ക്ഷമാപണം ആണോ എന്നറിയാൻ ഭീമൻ വെമ്പി."

.

.

ചിന്നഭിന്നമാക്കപ്പെട്ട റെഡ് കീപ്പിന്റെ ഒര് കോണിൽ തന്റെ നെഞ്ചിലേക്ക് തളർന്ന വീണ സേർസിയെ ചേർത്തു പിടിച്ച്‌ മരണത്തെ വരിക്കാൻ തയ്യാറായി നിന്ന ജെയ്‌മിയെ നോക്കി മറ്റേതോ ലോകത്തു നിന്നും ഭീമൻ ഇങ്ങനെ പറഞ്ഞിരിക്കണം

.

.

"The things we did for love"!

© Abhijith P P | Cinema Paradiso Club