ONE HOUR PHOTO

Jan-07-2019 08:01 AM

"സേവ്മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രഗല്‍ഭനായ ഫോട്ടോഡെവലപ്പറാണ് സൈ പാരിഷ് .എടുത്തു പറയാന്‍ പ്രത്യേകിച്ച് കുടുംബമോ സുഹൃത്തുക്കളോ ഒന്നുമില്ലാത്ത,തികച്ചും ഏകാകിയായ സൈക്ക് ഈ ലോകത്ത് ആകെയുണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ ഫോട്ടോ ഡെവലപ്പിംഗ് ക്ലീനിക്കിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന യോര്‍കിന്‍ കുടുംബമായിരുന്നു.ദമ്പതികളായ വില്ലും നിനയും മകനായ ജേക്കും ഉള്‍പ്പെടുന്ന ഈ ചെറുകുടുംബം സൈയെ സംബന്ധിച്ച് ഒരു മാതൃകാകുടുംബമായിരുന്നു. വിശേഷാവസരങ്ങളില്‍ അവരെടുത്ത ചിത്രങ്ങളിലൂടെ ആ കുടുംബത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സന്തോഷവും ഊഷ്മളതയും ആയാളറിഞ്ഞു.അവരിലോളായി,ജേക്കിന്റെ പ്രിയപ്പെട്ട അങ്കിള്‍ സൈയായി ജീവിക്കുന്നതായിരുന്നു അയാളുടെ പ്രിയപ്പെട്ട സ്വപ്നം.എന്നാല്‍ ഫോട്ടോയില്‍ പതിയുന്ന സന്തോഷത്തിനും സ്നേഹത്തിനുമപ്പുറം ബന്ധങ്ങളിലെ,വിശ്വാസങ്ങളിലെ തകര്‍ച്ചകള്‍ യോര്‍കിന്‍ കുടുംബത്തിന് മേല്‍ നിഴല്‍പരതുന്നത് സൈ ഞെട്ടലോടെതിരിച്ചറിയുകയാണ്.യോര്‍കിന്‍ കുടുംബത്തോടുള്ള അഭിനിവേശം താന്‍ വര്‍ഷങ്ങളായി കൃത്യതയോടെ ചെയ്തിരുന്ന തൊഴിലില്ലാതാക്കിയതുംകൂടി ചേര്‍ന്നപ്പോള്‍ സൈ ചില തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ്.പുറംലോകത്തിന് ഭ്രാന്തെന്ന് തോന്നിയേക്കാവുന്ന അല്ലെങ്കില്‍ സൈക്ക് മാത്രം വിശദീകരണമുള്ള തീരുമാനങ്ങള്‍..."

സ്വന്തം തിരക്കഥയില്‍ മാര്‍ക്ക് റോമനേക്ക് സംവിധാനം ചെയ്ത One hour photo ഒരു ലളിതമായ കഥാഗതിയുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ്.പ്രധാനകഥാപാത്രമായി റോബിന്‍ വില്യംസ് ഗംഭീരപ്രകടനം കാഴ്ചവെക്കുന്ന ചിത്രം മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളിലെ സ്ഥിരം എന്ട്രിയൊന്നുമല്ല.എന്നിരുന്നാലും ദൃശ്യപരിചരണത്തിലെടുത്ത ചില നിലപാടുകള്‍,സമീപനരീതികള്‍ എന്നിവ പലയിടത്തും one hour photoക്ക് ഒരു സവിശേഷമാനം നല്‍ക്കുന്നുണ്ട്.കഥാപാത്രങ്ങളെ,അവരുള്‍പ്പെടുന്ന ലോകത്തെ കഥാവികസനത്തിലെ പ്രധാനപോയിന്റുകളെ ..എന്നിങ്ങനെ ഈ സിനിമയെ സംബന്ധിച്ച സുപ്രധാന ആസ്പെക്ടുകളില്‍ പലതും നിറങ്ങളുടെയും ഷോട്ടുകളുടെയും മികച്ച തിരഞ്ഞെടുപ്പിലൂടെ കൂടുതല്‍ ഇഫക്റ്റീവാക്കി തീര്‍ത്തിട്ടുണ്ട് സംവിധായകന്‍.കഥ വികസിക്കുന്നതിനനുസരിച്ച് ഇത്തരം തിരഞ്ഞെടുപ്പുകള്‍ കൂടുതല്‍ മികച്ച ഉപയോഗം കാണാമെന്നതാണ് വണ്‍ അവര്‍ ഫോട്ടോ എന്ന ഈ ചിത്രത്തിന്റെ കാര്യത്തില്‍ ഏറ്റവും താല്പര്യജനകമായി തോന്നിയത്.

ഫൈറ്റ്ക്ലബ് മുതലിങ്ങോട്ട്‌ ഡേവിഡ് ഫിഞ്ചറുടെ സ്ഥിരം സിനിമാറ്റോഗ്രഫറായിമാറിയ ജെഫ് ക്രോനന്‍വത്ത് പകര്‍ത്തിയ വണ്‍ അവര്‍ ഫോട്ടോയിലെ ദൃശ്യങ്ങളില്‍ ആദ്യകാഴ്ചയില്‍ തന്നെ എടുതറിയാന്‍കഴിയുന്ന കാര്യം കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകത്തിന്റെ പ്രത്യേകതകള്‍ നിറങ്ങളുടെ ഉപയോഗത്തിലൂടെ പ്രസ്താവിക്കുന്ന രീതിയാണ്.

ഏകാന്തതയുടെ,നിഷ്ക്രിയതയുടെ നീല

ആദ്യകാഴ്ച്ചയില്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകത്തിന്റെ സ്വാഭാവവ്യതിയാനമാണ് ഒരു പ്രത്യേകനിറത്തിന്റെ ഉപയോഗത്തിലൂടെ വ്യക്തമാവുന്നത്.സൈയുടെ ഏകാന്തത നിറഞ്ഞ,ശാന്തമായ ലോകത്തിനെ പ്രതിനീധികരിക്കുന്ന നിറം നീലയാണ്.കളര്‍ ഗ്രേഡിങ്ങിനൊപ്പം ഫ്രെയിമില്‍ വരുന്ന വസ്തുക്കള്‍,സൈ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്ന സ്ഥലങ്ങള്‍ അയാളുടെ വസ്ത്രം എന്നിങ്ങനെ നീലയുടെ സാന്നിധ്യം വളരെ പ്രകടമാണ്.

ഓറഞ്ച്

ആദ്യകാഴ്ചയില്‍ ഓറഞ്ചിന്റെ സാന്നിധ്യം പ്രകടമാവുന്നത് യോര്‍കിന്‍ കുടുംബത്തിന്റെ സ്നേഹോഷ്മളത നിറഞ്ഞ കുടുംബാന്തരീക്ഷതിലാണ്.അവര്‍ ആഘോഷിക്കുന്ന നിമിഷങ്ങള്‍,ഇന്റിമേറ്റ്‌ മൊമന്റുകള്‍ എന്നിവയാണ് തുടക്കത്തില്‍ കാണാന്കഴിയുക.ഈ സന്ദര്‍ഭങ്ങളിലെല്ലാം ,കളര്‍ ഗ്രേഡിംഗ് മുതല്‍ ഫ്രെയിമില്‍ വരുന്ന വസ്തുക്കള്‍,വസ്ത്രം എന്നിവയില്‍വരെ ഓറഞ്ചിന്റെ പ്രകടമായ സാന്നിധ്യം കാണാന്‍ കഴിയും.

കഥ വികസിക്കുന്നു ....

കഥാപത്രങ്ങളുടെ ലോകവും അവയുടെ സവിശേഷതയും പ്രസ്താവിക്കപ്പെട്ടതിനു ശേഷമാണു നിറങ്ങളുടെ ഉപയോഗം കൂടുതല്‍ Interesting ആയി തീരുന്നത്.ഇതിന് കഥാഗതിയുമായി വളരെയടുത്ത ബന്ധമുണ്ട് എന്നതാണ് പ്രധാനവസ്തുത.കഥയുടെ മധ്യഭാഗമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭാഗത്ത് യോര്‍കിന്‍ ഫാമിലിയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന ഒപ്പം പ്രഫഷണല്‍ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ നേരിടുന്ന സൈയെ ആണ് കാണാന്‍ കഴിയുക.ഇവിടെ സൈയുടെ തികച്ചും പെഴ്സണലായ (നീലനിറംകൊണ്ട് തുടക്കത്തില്‍ പ്രസ്താവിച്ച ലോകം )ലോകവും അതിനു ബാഹ്യമായ ലോകവും തമ്മില്‍ ഒരു ഏറ്റുമുട്ടലുണ്ടാവുന്നുണ്ട്.ഈ ഏറ്റുമുട്ടലിലൂടെ കഥ വികസിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിറങ്ങളുടെ interaction ഫ്രെയിമില്‍ ആവര്‍ത്തിച്ചു വരുന്നത് കാണാന്‍ കഴിയും.ഇവിടെ complimentary colors ആയ ഓറഞ്ചിന്റെയും നീലയുടെം ഉപയോഗം സൈയുടെ ഏകാന്തത നിറഞ്ഞലോകവും റിയാലിറ്റിയും തമ്മിലുള്ള conflictനെ പ്രതിനിധീകരിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.(കളര്‍ വീലില്‍ അഭിമുഖമായി നില്‍ക്കുന്ന നിറങ്ങളെ കഥയിലെ ബാഹ്യമായതോ ആന്തരികമായതോ ആയ സംഘര്‍ഷങ്ങളെ പ്രതിനീധീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്.)

സൈ കടുത്ത സംഘര്‍ഷത്തിലൂടെ കടന്നുപോവുംന്ന ചിലസന്ദര്‍ഭങ്ങളിലെ ചില ഫ്രെയിമുകളാണ് ചുവടെ .ഇവിടെ ഓറഞ്ചിനു യോര്‍കിന്‍ കുടുംബത്തിനെ പ്രതിനിധീകരിക്കുക എന്നതിലുപരി സൈയുടെതിനു ബാഹ്യമായ ലോകത്തെ പ്രതിനീധീകരിക്കുക എന്ന ഉദ്ദേശമുണ്ടാവുന്നുണ്ട്.ചുവടെ കാണിച്ചിരിക്കുന്ന കഥാസന്ദര്‍ഭങ്ങളില്‍ സൈ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പലതും ബാഹ്യലോകത്തോട് ഇഴുകിചേരാന്‍ പറ്റാത്തതിന്റെ പേരില്‍ ഉണ്ടായതാണ്.

കഥയും വൈകാരികതയും “പീക്ക് മൊമന്റുകളിലേക്ക് “കടക്കുന്നു

കഥയിലെ വൈകാരികത അതിന്റെ പീക്കിലേക്കെത്തുന്നതിനനുസരിച്ച്.ചുവപ്പ് പോലെ തീവ്രമായ വൈകാരികതയെ പ്രതിഫലിപ്പിക്കുന്ന നിറങ്ങളുടെ ഉപയോഗം കാണാന്‍ കഴിയും .ചുവടെ കൊടുത്തിരിക്കുന്ന രംഗം അത്തരമൊരു "പീക്ക് "മൊമന്റ്റ് ആണ് .യോര്‍കിന്‍കുടുംബത്തിലെ താളപ്പിഴയും ജോലി നഷ്ടപ്പെട്ടതും ഒരേ സമയം നേരിടുകയാണ് സായി ഇവിടെ.ചുവപ്പിന്റെ ഉപയോഗം,ഹൈ ആങ്കിള്‍ ഷോട്ട്,ഫ്രെയിമിലെ വരകളുടെ ഉപയോഗം എന്നിവ എങ്ങനെ കഥാപാത്രത്തിന്റെ ഒറ്റപ്പെടല്‍,നിസഹായവസ്ഥ,വൈകാരികതീവ്രത എന്നിവയെ പ്രതിഫലിപ്പിക്കുന്നു എന്ന് ശ്രദ്ധിക്കുക.

ക്ലൈമാക്സിനോടടുത്തുള്ള പീക്ക് മൊമന്റ്.തന്നെ ബാധിച്ച പ്രശ്നങ്ങള്‍ക്ക് സൈ കണ്ടെത്തിയ പരിഹാരങ്ങള്‍ അയാള്‍ക്ക് തന്നെ തിരിച്ചടിയാവുന്ന നിമിഷമാണിത്.ഒരുപക്ഷെ തന്റെ തീരുമാനങ്ങളെ അയാള്‍ അവിശ്വസിച്ചുതുടങ്ങുന്ന അല്ലെങ്കില്‍ അയാളുടെ ആന്തരികസംഘര്‍ഷം അതിന്റെ ഉന്നതിയിലെതുന്ന നിമിഷം.കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമുണ്ടന്നു തോന്നുന്നില്ല.