The Rust Cohle Perspective

Jan-07-2019 07:01 AM

Ask you something ?

You're christian yeah ?

ട്രൂ ഡിറ്റക്റ്റീവ് സീസണ്‍ 1 ന്റെ defining moment എന്നുപറയുന്നത് മാര്‍ട്ടിയുടെ ഈ ചോദ്യവും അതിന് റസ്റ്റ്‌ കോള്‍ നല്‍കുന്ന മറുപടിയുമാണ്‌.റസ്റ്റിന്റെ ഫിലോസഫി പ്രേക്ഷകനെ ബോധ്യപ്പെടുത്തുക എന്ന ലക്‌ഷ്യം മാത്രമല്ല ഈ നീളന്‍ സംഭാഷണ രംഗതിനുള്ളത്.കണ്ടും കേട്ടും അനുഭവിക്കാന്‍ പോവുന്നത് ചില വിചിത്രമായ കൊലപാതകങ്ങളുടെ ചുരുളഴിക്കാനിറങ്ങിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥയല്ല മറിച്ച് പലയാവര്‍ത്തി സ്വയം പറഞ്ഞുവിശ്വസിപ്പിച്ച ചില കള്ളങ്ങളുടെ തണലില്‍ ജീവിക്കുന്ന ഒരു കൂട്ടമാളുകളും റസ്റ്റിന്‍ കോള്‍ എന്ന റിയലിസ്റ്റും തമ്മിലുള്ള സംഘര്‍ഷങ്ങളാണന്നുള്ള സൂചനയാണ് ഈ രംഗത്തില്‍ കാണാന്‍കഴിയുക.

ക്യാരി ഫുകുനാഗ സംവിധാനം ചെയ്ത ട്രൂ ഡിറ്റക്ടീവിന്റെ ആദ്യ സീസണ്‍ ദൃശ്യങ്ങളെക്കാള്‍ ആശ്രയിക്കുന്നത് രചയിതാവായ നിക്കോളാസ് ഓസ്റ്റിന്റെ തിരക്കഥയെയും സംഭാഷണസൃഷ്ടിയേയുമാണ്.മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളോടും പൂര്‍ണമായി നീതിപുലര്‍ത്തുന്ന പ്രകടനങ്ങളും കൂടിയായപ്പോള്‍ ടെലിവിഷന്‍ ചരിത്രത്തിലെ നിര്‍ണയാകമായ ഒരേടായി ആദ്യ സീസണ്‍ മാറി.ഒപ്പം മാത്യൂ മാക്കോണഹേ കരിയറിലെതന്നെ മികച്ച പ്രകടനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന "റസ്റ്റിന്‍ കോളും".

എന്താണ് ഇടപഴകലുകളുടെ അടിസ്ഥാനം? സമൂഹജീവിയായ മനുഷ്യന്റെ,സഹജീവിയെയും അവന്റെ സാഹചര്യങ്ങളെയുമറിയുവാനുള്ള അഭിവാജ്ഞ എന്നൊക്കെ പറയാം.എന്തായിരിക്കും റസ്റ്റിന്‍ കോള്‍ ഈ ചോദ്യത്തിന് നല്‍കാന്‍ പോവുന്ന ഉത്തരം ? അയാളുടെ ലോകദ്വേഷ മനോഭാവം പരിഗണിച്ചാല്‍ "സ്വന്തം ജീവിതത്തില്‍ നിരാശനായ മനുഷ്യന്റെ അപരിചതന്റെ ജീവിതയും തന്റേതു പോലെ അസംതൃപ്തമാണോ എന്നറിയാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഓരോ ഇടപഴകലുകളുടെയും അടിസ്ഥാനം "എന്നാവും ഉത്തരം.എന്തായാലും റസ്റ്റ്‌ കോള്‍ ഇങ്ങനെ പറഞ്ഞിട്ടില്ല.മരണം,ജീവിതം,വിശ്വാസം എന്നിങ്ങനെ മനുഷ്യജീവിതത്തെ സംബന്ധിച്ച് കോള്‍ നടത്തുന്ന നീരീക്ഷണങ്ങള്‍ കേവലം തത്വചിന്താത്മകമായ വാചകങ്ങളല്ല.അവ കൂടുതലും തന്നെക്കാള്‍ മികച്ച വീക്ഷണമാണോ കോളിനുള്ളത് എന്നറിയാനുള്ള മറ്റു കഥാപാത്രങ്ങളുടെ ശ്രമങ്ങളുടെ ഫലമായി സംഭവിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ്.അവയില്‍ ചിലത് ....

പ്രകൃതിയെക്കുറിച്ച്/നിലനില്‍പ്പിനെക്കുറിച്ച് ..

I think human consciousness, is a tragic misstep in evolution. We became too self-aware, nature created an aspect of nature separate from itself, we are creatures that should not exist by natural law. We are things that labor under the illusion of having a self; an accretion of sensory, experience and feeling, programmed with total assurance that we are each somebody, when in fact everybody is nobody. Maybe the honorable thing for our species to do is deny our programming, stop reproducing, walk hand in hand into extinction, one last midnight, brothers and sisters opting out of a raw deal.

മതത്തെക്കുറിച്ച് ...

If the only thing keeping a person decent is the expectation of divine reward then, brother, that person is a piece of shit. And I’d like to get as many of them out in the open as possible. You gotta get together and tell yourself stories that violate every law of the universe just to get through the goddamn day? What’s that say about your reality?

ശുഭാബ്ദിവിശ്വാസത്തെക്കുറിച്ച്/സംതൃപ്തിയെക്കുറിച് ...

You see we all got what I call a life trap, a gene deep certainty that things will be different… that you’ll move to another city and meet the people that’ll be the friends for the rest of your life… that you’ll fall in love and be fulfilled… fucking fulfillment… and closure whatever the fuck those two fuckin’ empty jars to hold this shit storm. Nothing’s ever fulfilled, not until the very end. and closure. Nothing is ever over.

മരണത്തെക്കുറിച്ച് ...

“Death created time to grow the things that it would kill.”

The Real Rustin Cohle

ഇനിയാണ് ശരിക്കുള്ള ചോദ്യം.ഈ യുക്തിചിന്ത ,ഈ പെസ്സിമിസ്റ്റ് മനോഭാവം ..ഇവയൊക്കെ റസ്റ്റിന്‍ കോളിനെ മറ്റുള്ളവരേ അപേക്ഷിച്ച് മികച്ച വ്യക്തിത്വമാക്കുന്നുണ്ടോ ? ഒരിക്കലുമില്ല.ഒരുപക്ഷെ മറ്റുള്ളവരെക്കാള്‍ നിരാശ നിറഞ്ഞ,അസംതൃപ്തമായ ജീവിതമാണ് അയാള്‍ നയിക്കുന്നത്.വ്യത്യാസമെന്തെന്നാല്‍ അതയാള്‍ മറച്ചുപിടിക്കുന്നില്ല.കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസുമായി,തന്നെ അത്താഴത്തിനു ക്ഷണിച്ച മാര്‍ട്ടിയുടെ മുന്നില്‍ നില്‍ക്കുന്ന റസ്റ്റില്‍നിന്നും പെസ്സിമിസ്റ്റിക്കായ ഒരു പ്രേക്ഷകന് ഒരുപക്ഷെ ഇത് മനസിലാക്കാന്‍ കഴിയും മറ്റുള്ളവര്‍ക്കോ മാര്‍ട്ടിക്കോ ഒരുപക്ഷെ ഇത് മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.അവരെ സംബന്ധിച്ച് പെസിമിസം മറ്റുള്ളവരെക്കാള്‍ കേമനാവാനുള്ള ഒരുവന്റെ ശ്രമം മാത്രമായിരിക്കും.യഥാര്‍ത്ഥത്തില്‍ ആശയപരമായി റസ്റ്റ്‌ മറ്റൊരാളെ ഡോമിനെറ്റ്‌ ചെയ്യുന്ന ഒരേയൊരു അവസരം സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന രംഗമാവാം.

ഇനി പറയുവാനുള്ളത് സീരീസിന്റെ സൃഷ്ടക്കളോടെ വിയോജിപ്പ്‌ തോന്നിയ ഒരു ഘടകമാണ്.ദുരന്തങ്ങള്‍ നിറഞ്ഞ ഒരു ഭൂതകാലം നല്‍കുക വഴി റസ്റ്റ്‌ കോളിന്റെ മനോഭാവത്തിന് ,അയാളുടെ ചിന്തകള്‍ക്ക് വ്യക്തമായ കാരണം നല്‍കാനുള്ള ശ്രമം സീരീസ് അവസാനിക്കുമ്പോഴും ദഹിക്കാതെ കിടക്കുന്നു.ഇത് തികച്ചും ഈ കുറിപ്പെഴുതുന്ന ആളിന്റെ വീക്ഷണമാണ്.നിരാശയുടെ,പെസിമിസതിന്റെ ഒരു വ്യക്തിയിലുള്ള ആവിര്‍ഭാവത്തിന് ശക്തമായ കാരണത്തിന്റെ ആവശ്യമെന്താണ്?ഒ രായിരം മനുഷ്യജീവനുകളുടെ അന്ത്യഘട്ടം താന്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് അയാള്‍ പറയുന്നു,ഫോട്ടോ കോപ്പിയറില്‍ നിന്നും വന്നു വീഴുന്ന മരണപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ അയാള്‍ നിര്‍നിമേഷനായി നോക്കിനില്‍ക്കുന്നു.പെസിമിസത്തിനും നിരാശക്കും യാഥാര്‍ത്ഥ്യബോധാതിനുമൊക്കെ ഇതിലും വലിയ കാരണങ്ങളെന്താണ് വേണ്ടത് ?

മറ്റൊരു റസ്റ്റ്‌ കോള്‍ ഉദ്ധരണിയിലൂടെ ഈ കുറിപ്പവസാനിപ്പിക്കുന്നു...

I know who I am. And after all these years, there’s a victory in that”

© Arun Ashok | CINEMA PARADISO CLUB