വിമര്ശനങ്ങളുടെ നിലപാടുതറയിൽ രഞ്ജിത്ത് | CPC Special Singature

Nov-17-2018 08:11 AM

മലയാളിയുടെ സിനിമാശീലങ്ങളിൽ ശക്തമായ സ്വാധീനമായി മാറിയ തന്റെ സിനിമകളെപ്പറ്റി അവയുടെ എഴുത്തുകാരൻ സംസാരിക്കുന്നു.

താരോദയങ്ങളുടെ പിന്നിലെ അറിയാത്ത കഥകളും, ജനപ്രിയ സിനിമയുടെ പിന്നാമ്പുറങ്ങളും ചികഞ്ഞെടുത്തുകൊണ്ട് മുന്നോട്ടു പോകുന്ന ചർച്ച , നവ തലമുറ സിനിമയുടെ വളർച്ചയിലൂടെയും ഹ്രസ്വമായി സഞ്ചരിക്കുന്നു...

സി പി സി യിൽ പലവുരു ഉയർന്നു കേട്ടിട്ടുള്ള പിരിമുറുക്കങ്ങൾ സൃഷ്ടിക്കാവുന്ന ചോദ്യങ്ങൾ പലതും മറുപുറത്തിലേക്കു നീളാതെ സരസമായ ഉത്തരങ്ങളിൽ തട്ടി ഗൗരവതമായ പാതവിട്ട് ഒരു നർമ്മ സംഭാഷണത്തിന്റെ വ്യാകരണതിലേക്കു ചുവടു മാറുന്നു ഓർക്കാപ്പുറത്തായി പലയിടത്തും.

സൗഹൃദങ്ങളുടെയും, ഗുരുശിഷ്യ ബന്ധങ്ങളുടെയും പൊട്ടും പൊടിയുമായുള്ള ഓര്മിച്ചെടുക്കലുകൾ കൊണ്ട് സമൃദ്ധമാണ് ഈ അദ്ധ്യായം..