Cinema & Us | CPC Signature | Talk 5 (Part 2) | Team "Ee.Ma.Yau."

May-29-2018 06:05 AM

സിനിമയും ഞങ്ങളും ...

ഇ.മ,യൌ സ്പെഷ്യല്‍ സിഗ്നെച്ചേര്‍ ഷോ യുടെ രണ്ടാം അദ്ധ്യായം ഇവിടെ അവതരിപ്പിക്കുകയാണ്.ആദ്യ എപ്പിസോഡില്‍ ഈ മ യൌ എന്ന ചലച്ചിത്ര സൃഷ്ടിയുടെ ഉല്പത്തിയും രൂപകല്‍പനമായിരുന്നു വിഷയങ്ങളെങ്കില്‍ ഇവിടെ ചര്‍ച്ച കുറച്ചുകൂടി വിശാലമാവുകയാണ്.

അന്താരാഷ്ട്രവേദികളിലെ മലയാളസിനിമയുടെ സാധ്യതകള്‍, Film & Digital Cinematography ,പീ എഫ് മാത്യൂസിന്റെ രാഷ്ട്രീയവും വീക്ഷണവും ,നോണ്‍ലീനിയര്‍ ആഖ്യാനങ്ങള്‍ ,സ്ലോ മോഷന്‍ അടക്കമുള്ള മേക്കിങ്ങിലെ aesthetic choiceകള്‍, "ആന്റിക്രൈസ്റ്റ് "എന്നിവയുള്‍പ്പെടെ നിരവധി ടോപ്പിക്കുകളിലൂടെ ഈ ചര്‍ച്ച സഞ്ചരിക്കുന്നു .57 മിനിട്ടുള്ള ഈ നീണ്ട ചർച്ച വിഷയാടിസ്ഥാനത്തിൽ ഇൻഡക്സ് ചെയ്തിട്ടുമുണ്ട് .ഇന്നത്തെ മലയാളസിനിമയിലെ ഏറ്റവും പ്രഗല്‍ഫരായ ഫിലിംമേക്കെഴ്സ് ഉള്‍പ്പെടുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ സിഗ്നേച്ചറിന്റെ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡുകളിലൊന്നായിരിക്കും "Cinema and us"എന്ന് വിശ്വസിക്കുന്നു ഒപ്പം കൂടുതല്‍ മികച്ച ഡിസ്കഷനുകള്‍ക്ക് കാരണമാവുമെന്നും...