സിനിമ,രാഷ്ട്രീയം പിന്നെ ഈടയും ....Signature Talk 4 - Team EEDA

Jan-11-2018 07:01 PM

സിഗ്നേച്ചര്‍ ടോക് ഷോ നാലാം അധ്യായത്തിന്റെ പേര് അല്പം പ്രത്യേകത നിറഞ്ഞതാണ്‌ .ഈടെ മുന്നോട്ടുവേക്കുന്ന,എക്കാലവും പ്രസക്തമായ കേരളത്തിന്റെ സാമൂഹിക,രാഷ്ട്രീയ പശ്ചാത്തലവും രാഷ്ട്രീയത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അണിയറപ്രവര്‍ത്തകരുടെ നിലപാടുകളും കൂടുതല്‍ വിശാലമായ ഒരു അക്കാദമിക്കല്‍ മാനം ഈ സംവാദത്തിന് നല്‍കുന്നുണ്ട് .അതിനാല്‍തന്നെ ഒരു സിനിമയുടെ മേക്കിങ്ങിനെ അടുത്തറിയുക എന്നതിലുപരിയായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുക എന്ന ദൌത്യം ഈ സംവാദത്തിന് നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ . .സംവിധായകന്‍ ബി അജിത്‌ കുമാര്‍ ,അനവര്‍ അലി,ജോണ്‍ പീ വര്‍ക്കി ,സൌണ്ട് ഡിസൈനര്‍ പ്രമോദ് തോമസ്‌,ഡോണ്‍ വിന്‍സന്റ് (പശ്ചാത്തലസംഗീതം ),നിമിഷ സജയന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസും പങ്കെടുക്കുന്നു .