Don't Fuck with Cats | Review | Netflix
ശ്രീരാഗ് നമ്പ്യാരെ അറിയുമോ? കഴിഞ്ഞയാഴ്ച പുറത്തിറങ്ങി പ്രേക്ഷക-നിരൂപകശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങിയ "Don't Fuck with Cats" എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് വീണ്ടും ശ്രീരാഗ് നമ്പ്യാരെക്കുറിച്ചോര്‍ത്തത്. ഒരു വിദേശ സീരീസ് എന്തുകൊണ്ടാണ് ഒരു മലയാളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തിയത് എന്ന ചോദ്യമായിരിക്കാം ചിലരുടെയെങ്കിലും മനസ്സില്‍.
.
Knives Out | Rian Johnson | Review
ട്വിസ്റ്റ് എന്ന നിലയിൽ ഞെട്ടിപ്പിക്കുന്നില്ലെങ്കിലും പ്രവചനീയമായ, അതും കഥയിലുടനീളം clues വാരി വിതറി ഇട്ട ഒരു മർഡർ മിസ്റ്ററി അവസാനം വരെ എൻഗേജിങ് ആക്കി നിർത്തിയതിൽ പ്രേക്ഷകനെ മിസ്‌ലീഡ് ചെയ്യുന്ന തിരക്കഥയ്ക്ക് വലിയ പങ്കുണ്ട്: തുടങ്ങി പതിനഞ്ചു മിനിറ്റ് ആവുമ്പോളേക്ക് ഇത് കൊലപാതകമല്ല ആത്മഹത്യയാണ് എന്ന് വ്യക്തമാക്കുന്നു.
.
The Irishman | Martin Scorsese | Review
സ്കോർസേസി കാട്ടിത്തന്നിട്ടുള്ള ഒരു ന്യൂയോർക് ഉണ്ട്, നമുക്ക് പരിചയമുള്ള കട്ടബൊമ്മൻ മുതൽ കുട്ടിച്ചാത്തൻ വരെയുള്ള ന്യൂയോർക്, നനുത്ത ജാസിന്റെ പശ്ചാത്തലത്തിൽ മഴച്ചാറ്റലുകൾ ഗ്യാങ് വാറുകളുടെ കനലുകളെ ഒരു പൊട്ടിത്തെറിയിലേക്ക് എത്താതെ അണച്ച് കളയുന്ന ന്യൂയോർക്. സൗഹൃദവും, അലിഖിത നിയമങ്ങളും, നാട്ടുനടപ്പുകളും ഏതൊരാളെയും ചുറ്റിച്ചു കളയുന്ന ഒരു കളിക്കളത്തിലേക്കാണ് ഫ്രാങ്ക് വന്നു പെടുന്നത്
.
UNTOLD HISTORY OF UNITED STATES
വിജയിക്കുന്നവർ ചരിത്രം രചിക്കുന്നു എന്നത് മാറി ചരിത്രം' വിജയിക്കാൻ വേണ്ടി 'തിരുത്തുന്നു എന്ന അവസ്ഥ പരിചിതമായിക്കൊണ്ടിരിക്കുന്നവർ നിശ്ചയമായും ലോകത്തിലെ നാളിതുവരെയുള്ള ഏറ്റവും വലിയ കോണ്ഫ്ലിക്റ്റ് വിജയിച്ച, ആദ്യത്തെ സൂപ്പർ പവറും , ഇപ്പോഴും അപ്രമാദിത്വ സ്ഥാനത്ത് ഇരുന്നു മൂന്നാം ലോക രാജ്യങ്ങളുടെ പകിട കളിക്കുന്നവരുമായ യുണൈറ്റഡ് സ്റേറ്‌സ്‌ ഓഫ് അമേരിക്കയുടെ ചരിത്രം അറിയണം.
.
ANIMA | Paul Thomas Anderson | Thom Yorke | Netflix
മൂന്നു പാട്ടുകളുടെ മ്യൂസിക്ക് വീഡിയോകൾ ഒന്നിച്ചൊരു ഷോർട്ട് ഫിലിം രൂപത്തിൽ ഉള്ളതാണ് ആനിമ. ഡയലോഗ് ഇല്ലാതെ ഡാൻസ് കൊറിയോഗ്രഫിയും സറിയൽ വിഷ്വലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.ആനിമ മികച്ചയൊരു മ്യൂസിക്ക് വീഡിയോ അനുഭവമാണ്. മ്യൂസിക്കിന്റെ മൂഡും, വളരെ Eccentric ആയ കൊറിയോഗ്രഫിയും, വിഷ്വലുകൾക്കുള്ള ഒരു ജീവനും ഓരോ ട്രാക്കും പറയുന്ന കഥകളുമൊക്കെ മനോഹരമാണ്.
.
Article 15 | Review
"മതം, ജാതി, വര്‍ണ്ണം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ഭരണകൂടം ഒരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടില്ല"! വായിക്കാൻ എത്ര മനോഹരമായ കാര്യമാണ്. 1950ൽ ഇവിടെ ജീവിച്ചിരുന്നവരിൽ ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചതുകൊണ്ടാണല്ലോ ഈ വരികൾ നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ടത്. എന്നാൽ അതിന് ശേഷം 70കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇന്നും നമ്മുടെ നാട്ടിൽ എന്താണ് മാറിയത്? എന്തുകൊണ്ടാണ് മാറാത്തത്? ആരാണ് അതൊക്കെ മാറ്റേണ്ടത്?
.
THE WILD PEAR TREE (2018) | Review | TURKEY
വിന്റർ സ്ലീപ് എന്ന ഉഗ്രൻ സിനിമയ്ക്ക് ശേഷം സെയ്‌ലാന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. കഥാപാത്രങ്ങളുടെ ചിന്ത/ജീവിത വീക്ഷണ/സംസ്കാരിക പരവുമായ കോൺഫ്ലിക്റ്റുകളെ പതിഞ്ഞ ആഖ്യാനത്തിൽ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം ബൗദ്ധികവും, ദാർശനികവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു ദി വൈൽഡ് പിയർ ട്രീ.
.
This is football | Review | Series
This is football ഒരു ഫുട്ബോൾ പ്രേമി നിർബന്ധമായി കണ്ടിരിക്കേണ്ട സീരീസ് എന്ന് നിസംശയം പറയാവുന്ന സൃഷ്ടിയാണ്. ആറു എപ്പിസോഡുകളിലായാണ് ആദ്യ സീസൺ അവസാനിക്കുന്നത്. ആറു എപ്പിസോഡുകളിൽ അസാധാരണങ്ങളായ ആറു കഥകൾ. Redemption, Belief, Chance, Pride , Love, Wonder എന്നിങ്ങനെ ആശയങ്ങളോട് കൂടിയാണ് ആറു എപ്പിസോഡുകൾ ഉള്ളത്.
.
A DRAGON ARRIVES (2016) : Madness in the desert
ഇറാനിയൻ സിനിമ എന്നു കേൾക്കുമ്പോൾ ലാളിത്യം കലർന്ന, സംഭാഷണ പ്രാധാന്യമുള്ള, റിയലിസ്റ്റിക്കായുള്ള സിനിമകളാണ് മനസ്സിലേക്കെത്തുക. എന്നാൽ അത്തരം ബോധ്യങ്ങളെ ശിഥിലമാക്കുന്ന വേറിട്ട കാഴ്ചകളും അവിടന്നുണ്ടാകുന്നുണ്ട്. അത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു സിനിമയെയാണ്. ഒരു GENRE-ലും ഒതുങ്ങിനിൽക്കാതെ പല GENRE-കളെ ബ്ലെൻഡ് ചെയ്തു വേറിട്ട രീതിയിൽ ഒരുക്കിയെടുത്ത സിനിമയായാണ് അനുഭവപ്പെടുക.
.
Dr. Babasaheb Ambedkar | Review
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ നിന്ന് പുറത്തുവന്ന ഏറ്റവും നല്ല സിനിമകളിലൊന്നായി അംബേദ്കർ വരും കാലങ്ങളിലും വാഴ്ത്തപ്പെടുകയാണെന്കിൽ അത്ഭുതപ്പെടേണ്ടതില്ല. അതിന് അംബേദ്കർ എന്ന വ്യക്തിപ്രഭാവത്തിന്റെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്കിൽ കൂടി ജബ്ബാർ പട്ടേലിന്റെ സംവിധാനമികവും മമ്മൂട്ടിയുടെ അഭിനയമികവുമൊന്നും കുറച്ചുകാണാവുന്നതല്ല.
.