ANIMA | Paul Thomas Anderson | Thom Yorke | Netflix

Jan-04-2020 06:01 PM

ANIMA | Paul Thomas Anderson | Thom Yorke | Netflix

ഇതേ പേരിലുള്ള ടോം യോർക്കിന്റെ മ്യൂസിക്ക് ആൽബത്തിലെ മൂന്നു പാട്ടുകളുടെ മ്യൂസിക്ക് വീഡിയോകൾ ഒന്നിച്ചൊരു ഷോർട്ട് ഫിലിം രൂപത്തിൽ ഉള്ളതാണ് ആനിമ. ഡയലോഗ് ഇല്ലാതെ ഡാൻസ് കൊറിയോഗ്രഫിയും സറിയൽ വിഷ്വലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആർട്ട് റോക്ക് ബാൻഡ് ആയ റേഡിയോഹെഡിന്റെ ലീഡ് സിങ്ങറാണ് ടോം. ബാൻഡ് അംഗമായ ജോണി ഗ്രീൻവുഡ് ഒരു സിനിമ സംഗീത സംവിധായകൻ കൂടിയാണ്, പോൾ തോമസ് അണ്ടർസനിന്റെ തെയർ വിൽ ബി ബ്ലഡ് മുതൽ ഇങ്ങോട്ടുള്ള സിനിമകളുടെ സ്‌കോർ ചെയ്തത് ഗ്രീൻവുഡ് ആണ്. ടോം യോർക്ക് കഴിഞ്ഞ വർഷത്തെ സസ്പീരിയ എന്ന സിനിമയുടെ മ്യൂസിക്ക് ചെയ്തിരുന്നു. റേഡിയോഹെഡിനു വേണ്ടി പോൾ തോമസ് അണ്ടർസൻ ഇതിനുമുൻപ് ചെയ്ത "Daydreaming"ങ്ങും മനോഹരമായ ഒരു വീഡിയോയാണ്.

(https://youtu.be/TTAU7lLDZYU )

ബാൻഡിന്റെ മ്യൂസിക്ക് സ്റ്റൈൽ തന്നെയാണ് ടോമിന്റെ ഈ സോളോ ആൽബവും തുടരുന്നത്, ഹിപ്നോട്ടിക്ക് ആയ , ലെയറുകൾ ഉപയോഗിച്ചുള്ള മ്യൂസിക്കാണ് ഇവരുടെ സിഗ്നേച്ചർ. സാധാരണ കേട്ടു പരിചയമുള്ള പാട്ടുകളുടെ ഒരു രീതിയല്ല, നല്ലൊരു സൗണ്ട് സിസ്റ്റവോ ഹെഡ്സെറ്റോ ഇല്ലെങ്കിൽ നല്ല പാട്ടുകൾ പോലും വെറും നോയിസ് ആയി തോന്നും. "ഹാപ്പിനെസ്" എന്ന തീം ഒരിക്കലും ഉപയോഗിക്കാത്ത ട്രാക്കുകളും ആണ് , എല്ലാം ഡാർക്ക് / മൂഡി മ്യൂസിക്കാണ്. റേഡിയോഹെഡ്‌ മ്യൂസിക്കിൽ പരീക്ഷണങ്ങൾ നടത്തുന്നത് സ്ഥിരമാണ് , അതേ എക്സ്പിരിമെന്റേഷൻ ടോമിന്റെ സോളോ ആൽബത്തിലെ പാട്ടുകളിലും അറിയാനുണ്ട്.

ആനിമ മികച്ചയൊരു മ്യൂസിക്ക് വീഡിയോ അനുഭവമാണ്. മ്യൂസിക്കിന്റെ മൂഡും, വളരെ Eccentric ആയ കൊറിയോഗ്രഫിയും, വിഷ്വലുകൾക്കുള്ള ഒരു ജീവനും ഓരോ ട്രാക്കും പറയുന്ന കഥകളുമൊക്കെ മനോഹരമാണ്. സംവിധായകനും മ്യുസീഷ്യനും ഉദ്ദേശിക്കുന്ന തീമുകൾ ഒറ്റയടിക്ക് ഡീകോഡ് ചെയ്യാൻ പറ്റിയില്ലയെങ്കിലും ഉദ്ദേശിച്ച ഹ്യൂമൻ അവസ്ഥകളും ഇമോഷനുകളും ഏറെക്കുറെ കണക്റ്റ് ആയിട്ടുണ്ട്.

ANIMA is available on Netflix.

Pranav Gangadharan | Cinema Paradiso Club