Black Mirror Bandersnatch: Netflix's First Interactive Movie | Review

Jan-07-2019 11:01 AM

"Charlie Brooker has destroyed Television"

ബീ ബി സിയുടെ "Bandersnatch " റിവ്യൂ ആരംഭിക്കുന്നത് ഇങ്ങനെയാണ് .ഏതാണ്ട് രണ്ടര മണിക്കൂർ ചിലവഴിച്ച അനുഭവത്തിൽ പറയാം ഈ വാചകം അതിശയോക്തി എന്നുപറഞ്ഞു തള്ളിക്കളായവുന്ന ഒന്നല്ല .

എന്താണ് ബാന്റർസ്‌നാച്ച് ?

ചാര്‍ളി ബ്രൂക്കര്‍ രചന നിര്‍വഹിച്ച നെറ്റ്ഫ്ലിക്സ് സീരീസായ ബ്ളാക് മിററിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് ബാന്റർസ്‌നാച്ച് .ഓരോ എപ്പിസോഡിലും ഓരോ പുതിയ കഥ അവതരിപ്പിക്കുന്ന ബ്ളാക്ക് മിററിന്റെ സെൻട്രൽ തീം ടെക്‌നോളജി മനുഷ്യനിലും സമൂഹത്തിലുമുണ്ടാക്കുന്ന ,ഇരുണ്ട യാഥാർഥ്യങ്ങൾ നിറഞ്ഞ ഇമ്പാക്റ്റുമാണ്.ഒരു ഇന്ററാക്റ്റീവ് നോവലിനെ ആസ്പദമാക്കി വീഡിയോ ഗെയിം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്റ്റെപ്പാൻ ബട്ട്ലർ എന്ന കഥാപാത്രമാണ് ബാന്റർസ്നാച്ചിലെ പ്രധാനകഥാപാത്രം .കൃത്യസമയത്തിൽ ഗെയിം കോഡിങ് പൂർത്തീകരിക്കുക എന്നതിനൊപ്പം വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങളും സ്റ്റെപാന് നേരിടേണ്ടിവരുന്നുണ്ട് .സ്റ്റെപ്പാൻ എടുക്കുന്ന ചോയിസുകൾ എങ്ങനെ അയാളുടെ ലൈഫിനെ ബാധിക്കുന്നു എന്നതാണ് കഥ.

ബാന്റർസ്നാച്ചിന്റെ പ്രത്യേകത .

കഥയിലെ വീഡിയോ ഗെയിമിന് സമാനമായി ഈ എപ്പിസോഡിന്റെ കഥയും "ഇന്ററാക്റ്റീവ് "ആണ് .അതായത് സ്റ്റെപ്പാനുവേണ്ടി ഓരോ ഘട്ടത്തിലെയും തീരുമാനങ്ങൾ നമ്മൾക്ക് തിരഞ്ഞെടുക്കാം .നമ്മൾ തിരഞ്ഞെടുക്കുന്ന ചോയിസ് അനുസരിച്ചരിച്ചായിരിക്കും പിന്നീട് കഥ വികസിക്കുക .ഇത്തരത്തിൽ ഇന്ററാക്റ്റിവ് ആയ കഥ പറച്ചിൽ സിനിമ അല്ലെങ്കിൽ ടീ വിയിൽ ആദ്യമായല്ല .ഏതാണ്ട് എഴുപതുകളില്‍ തന്നെ പ്രേക്ഷകന് നറേറ്റിവിൽ ഇടപെടാവുന്ന തരം സിനിമകൾ ഉണ്ടായിട്ടുണ്ട് .നെറ്റ്ഫ്ലിക്സ് തന്നെ ഒരു തവണ പസ് ഇൻ ബൂട്സ് സീരീസിൽ ഇന്ററാക്റ്റിവ് നറേറ്റിവ് പരീക്ഷിച്ചിരുന്നു .പക്ഷെ ഇവയെല്ലാം പ്രേക്ഷനെ ജസ്റ്റ് ചോയിസുണ്ട് എന്ന് ഫീൽ ചെയ്യിപ്പിക്കുന്ന ഗിമ്മിക്കുകൾ മാത്രമായിരുന്നു .എന്നാൽ ബാന്റർസ്നാച്ചിലെ പ്രേക്ഷകന്റെ "ഇൻററാക്ഷൻ " ഒരു ഗിമ്മിക്കല്ല എന്നുമാത്രമല്ല സ്റ്റെപ്പാന്റെ കഥയോട് ഇഴചേർന്നു കിടക്കുന്ന ,കഥയെ മുന്നോട്ട് കൊണ്ടുപോവുന്ന നറീറ്റെവ്‌ ടൂൾ തന്നെയാണ് .സിമ്പിളായി പറഞ്ഞാൽ നമ്മളും (പ്രേക്ഷകനും ) നമ്മുടെ ചോയിസുകളും കഥയുടെ ഭാഗം തന്നെയാണ് .ഇതിന്റെ ശരിക്കുള്ള ത്രിൽ മനസിലാവുക പുതിയ ചോയിസുകൾ തിരഞ്ഞെടുത്തു ആദ്യം ലഭിച്ച എന്റിങ്ങിൽ നിന്നും വ്യത്യസ്തമായ ഒരു എന്റ് ലഭിക്കുമ്പോഴാണ് .എന്നാൽ ഈ രണ്ടാമത്തെ എന്റിങ്ങിലും തൃപ്തി വരാതെ വീണ്ടും വീണ്ടും ശ്രമിച്ചാലോ ? അവിടെ കളി മാറും .ഒന്നുകിൽ വീണ്ടും വ്യത്യസ്തമായ ഒരു എന്റ് ലഭിക്കും അല്ലെങ്കിൽ ഇൻസപ്‌ഷനിലെ ലിമ്പോ പോലെ അറ്റമില്ലാത്ത ചോയിസ് ലൂപ്പുകളിൽ കുടുങ്ങികിടക്കും .ഈ എന്റിങ്ങുകളും ലൂപ്പുകളുമെല്ലാം എപ്പിസോഡിന്റെ സെൻട്രൽ തീം അതായത് ഫ്രീ വിൽ എന്ന ആശയത്തിൽതന്നെ ചുറ്റിപ്പറ്റി നിൽക്കും ,അതിപ്പോൾ നമ്മൾ ഇങ്ങനൊക്കെ കഥ കൊണ്ടുപോയാലും .

ശരിക്കും എത്രത്തോളം ഇന്‍ററാക്ടീവ് ആണ് ബാന്‍റര്‍?

മുകളില്‍ പറഞ്ഞപോലെ ഒരൊറ്റ എന്‍റിങ്ങില്‍ തൃപ്തനാവാതെ പുതിയ കോമ്പിനേഷനുകള്‍ പരിശോധിച്ചുകൊണ്ടിരുന്നാല്‍പ്രേക്ഷകന്‍ വ്യത്യസ്ഥമായ നറേറ്റീവ് പാത്തുകളും എന്‍റിങ്ങുകളും ലഭിക്കും .കഥയും എന്‍റിങ്ങുകളും ഫ്രീവില്‍എന്ന്‍ കണ്‍സപ്റ്റിനേ ചുറ്റിപ്പറ്റിയുള്ളതാണങ്കിലും ,പ്രോട്ടഗണിസ്റ്റ് സ്റ്റെഫാന്‍ ആണെങ്കിലും ഈ എന്‍റിങ്ങുകള്‍ പ്രേക്ഷകകന് അവന്റെ ചോയിസുകളുടെ സ്വഭാവത്തെക്കുറിച്ചൊരു പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് .ഉദാഹരണത്തിന് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതു വളരെ വയലന്‍റായ ഒരു ചോയിസ് ആണെങ്കിലും എന്‍റിങ്ങും അതുപോലെ വളരെ ഡിപ്രസിങ് ആയ ,രക്തരൂക്ഷിതമായ ഒന്നായിരിക്കും .നിങ്ങളുടെ സെലക്ഷന്‍ "സില്ലി " ആണെങ്കില്‍ ലഭിക്കാന്‍പോവുന്ന എന്‍റിങ് രസകരമായ ഒരു ഫോര്‍ത്ത് വാള്‍ ബ്രേക്കിങ് സീക്വന്‍സാണ് .ശരിക്കും ഈ ഒരു പോയിന്റിലാണ് ബാന്റർസ്‌നാച്ച് ഒരു ഗിമ്മിക്കിനും ടെലിവിഷൻ പരീക്ഷണത്തിലും മുകളിൽ ഒരു നറേറ്റിവ് വിപ്ലവമായി മാറുന്നത് .

© Arun Ashok | CINEMA PARADISO CLUB