Salim Langde Pe Mat Ro|crime | Drama (1989)

Jan-03-2019 04:01 PM

ബോംബെ ബോംബ് സ്ഫോടനം,ബാബ്റി മസ്ജിദ് തകർക്കൽ ഇവക്കു മുന്നേ തന്നെ ഇന്ത്യ വർഗീയമായി ചേരിതിരിവുകളിലേക്ക് സഞ്ചാരിച്ചിരുന്നു. 1980കൾ ഇതിനെ ത്വരിതപ്പെടുത്തിയ കാലഘട്ടമാണ്,ഈ സമയത്തെ ബോംബെ തെരുവിലെ മോഷണവും ചെറിയ ഗുണ്ടാ പണിയും ചെയ്തു നടക്കുന്ന,ഒരു കാലത്ത് വലിയ ദാദ ആവണമെന്നുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന salim pasha എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് salim langde pe mat ro. പാരലൽ സിനിമ പ്രസ്ഥാനത്തിലെ ഒഴിച്ച് കൂടാനാവാത്ത സംവിധായകനായ saeed akthar mirza യുടേതാണ് ഈ സിനിമ.

സലിമിൽ നിന്ന് തുടങ്ങുന്ന സിനിമ ഓരോ കഥാപത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ട് ആരംഭിക്കുന്ന സിനിമ സലീമിന്റെ കുടുംബം textile ജോലിക്കാരനായ അച്ഛൻ,വീട്ടിൽ ഇരുന്നു തയ്യൽ ചെയ്യുന്ന അമ്മ,സുന്ദരിയായ അനിയത്തി അനീസ,ഷോക്ക് അടിച്ചു മരിച്ച കുടുംബത്തിലെ വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന javed, പിന്നെ കൂട്ടുക്കാരായ പീര, അബ്ദുൽ എന്നിവരെ അടക്കം മിക്ക കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു.മോഷണവും ഗുണ്ടപണിയും ജോലിയാക്കിയെടുത്ത സലിം,പീര,അബ്ദുൽ എന്നിവർ ചേർന്ന് രാജൻ എന്നാ മറ്റൊരു ഗുണ്ടയുടെ ഏരിയയിൽ കയറി മോഷ്റ്റിക്കുകയും രാജൻ വന്നു അവരെ ഓടിക്കുകയും ചെയ്യുന്നു. ദിവസ റിപ്പോർട്ടിങ് ചെയ്യാനായി police സ്റ്റേഷനിൽ എത്തുന്ന സലിം രാജനെ ഒറ്റു കൊടുക്കുന്നു.അതേസമയം ബോംബെയിൽ bhiwandi എന്നാ സ്ഥലത്ത് കലാപം ഉണ്ടാകുകയും ബോംബെയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുന്നു.പിന്നീട് അടിയന്തരാവസ്ഥ എടുത്തു മാറ്റുകയും അവരുടെ സാധാരണ ജീവിതമായ മോഷണവും ഗുണ്ടാ പണിയും തുടർന്ന് പോകുന്നു. അതിനിടയിൽ അച്ഛന്റെ ജോലി നഷ്ടപ്പെടുകയും അനീസക്ക് കല്യാണ ആലോചന വരുകയും ചെയ്യുന്നു. വരൻ അസ്ലം ഉറുദു വിൽ എം എ ബിരുദം എടുത്തു ഒരു പത്രത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മതത്തിന്റെ അകത്തുള്ള തെറ്റായ ചിന്തകളെ എതിർക്കുന്ന ഒരാളാണ്.bhiwandi കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി കാണുകയും അസ്ലമിനോട് സംസാരിക്കുകയും ചെയ്ത സലിമിനു തന്റെ സാധാരണ ജീവിതത്തിൽ നിന്ന് മാറണമെന്ന് ബോധമുണ്ടാകുകയും അതിനുള്ള ശ്രമവുമാണ് സിനിമ തുടർന്ന് പറയുന്നത്.

സിനിമയിലെ ഒരു കഥാപാത്രമായ ജാനി hippie ഹിരോഷിമയെ കുറിച്ച് സംസാരിച്ചപ്പോൾ സലിം അദ്ദേഹത്തോട് ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഇപ്പോൾ ഹിരോഷിമയെ കുറിച്ച് ചിന്തിക്കുന്നത് എന്ന് അതിനുള്ള മറുപടി ജാനി പറയുന്നത് മനുഷ്യർ ഹിരോഷിമയിൽ നിന്ന് ഒന്നും പഠിച്ചില്ല ,വീണ്ടും എന്ത് ചോദിക്കുന്ന സലിമിനോട് ജാനി പറയുന്നു മനുഷ്യന്റെ വില എന്ന് ആവർത്തിച്ചു പറഞ്ഞതിന് ശേഷം അദ്ദേഹം ആക്രമണം കൊലപാതകം കലാപം എന്ന് ആർത്തു വിളിക്കുന്നു.ഇനി കുറച്ചു നേരം സ്നേഹത്തെ കുറിച്ച് സംസാരിക്കാം എന്ന് പറയുന്ന ജാൻ യഥാർത്ഥത്തിൽ മനുഷ്യത്വം സ്ഥാപിക്കണമെങ്കിൽ സ്നേഹം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് പറയുന്നുണ്ട്.

ബോംബെയിലെ ഇടുങ്ങിയ തെരുവുകളിലെ ജീവിതങ്ങളുടെ കഥ പറയുന്ന സിനിമ മുസ്ലിം യുവത്വം നേരിടുന്ന പ്രശ്നങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. വർഗീയമായി ചേരിതിരിവുകൾ നമ്മുടെ മനസ്സിലേക്ക് എത്തി തുടങ്ങിയ കാലഘട്ടമാണ് 1980കൾ ,ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള സിനിമകൾ കുറവാണു. ഇതിലുള്ള ഒരു dialogue ആയ “Iss shaher mein gunda banna toh bachhon ka khel hai,Mushkil toh sharaafat se jeena hai.” എന്ന് അസ്ലം പറയുമ്പോൾ അതിന്റെ ഭീകരത നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. textile ജോലിക്കാരനായ അച്ഛന്റെ ശമ്പളം കൊണ്ട് രണ്ടു മക്കളെ പഠിപ്പിക്കാൻ കഴിയാത്തതിനാൽ ഒരു മകനെ പഠിപ്പിക്കുകയും ചെയ്ത അച്ഛന്റെ നിസ്സഹായാവസ്ഥ സിനിമയിൽ കാണിക്കുന്നുണ്ട് (Great Bombay Textile Strike ഇവിടെ പ്രശ്നവത്കരിക്കുന്നുണ്ട് സംവിധായകൻ ഇതിനു മുമ്പും saeed akthar mirza textile strike പ്രശ്നവത്കരിച്ചിട്ടുണ്ട്,അത് albert pinto ko kyoon gussa aata hai യിലൂടെ).ജോലി നഷ്ട്ടപ്പെട്ട ആളുകൾ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക് ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും സിനിമ ഓര്മിപ്പിക്കുന്നുണ്ട്.ഈ സിനിമയിലൂടെ അതെ സമയം മുസ്ലിം കൊണ്ടു നടക്കുന്ന തെറ്റായ ചിന്താഗതിയെയും അഴിമതിക്കാരായ പോലീസിനെയും മറ്റും കാണിക്കുകയും ചെയ്യുന്ന സംവിധായകൻ ഹിന്ദുവായലും മുസൽമാൻ ആയാലും മനുഷ്യനെ കൊല്ലുക എന്നത് വളരെ നീചമായ പ്രവർത്തിയാണെന്നു ഓര്മിപ്പിക്കുകയും ചെയ്യുന്നു.

തന്റെ സിനിമകളിലെ പ്രധാന വിഷയമായ ബോംബെ തെരുവുകളിലെ ജീവിതം ഈ സിനിമയിൽ സലിം എന്ന യുവാവിലൂടെ കാണിക്കുന്ന സംവിധായകൻ അതിന്റെ മൂല്യം ഒട്ടും ചോരാതെ തന്നെ കാണിക്കുന്നുണ്ട്. സിനിമയുടെ റിയലിസ്റ്റിക് രീതി ഒരിക്കലും ആസ്വാദനത്തിന് കല്ലുകടി ആവാത്ത രീതിയിൽ മനോഹരമായ ചിത്രീകരിക്കുകയും സുഹൃത്തുക്കൾ പറയുന്ന തമാശ പോലും നമ്മുക്ക് ചിന്തിക്കാനുള്ള വക നൽകുന്നുമുണ്ട്. tracking shot, static shot ഇവയൊന്നും അനാവശ്യമായി ഉപയോഗിക്കാതെ സിനിമയുടെ ആവശ്യത്തിന് അനുസരിച്ചു മാത്രം ഉപയോഗിക്കുന്ന സിനിമ, വളരെ ഒഴുക്കുള്ളതും രസകരമായും മുന്നോട്ടു പോകുന്നതിനു saeed akthar mirzaയുടെ സംവിധാനം സഹായിക്കുന്നുണ്ട്.(ഇതേ ഒരു സംവിധാന ശൈലി പലപ്പോഴും രാജീവ് രവിയിൽ influence ചെയ്തതായി തോന്നിയിട്ടുണ്ട്).

ഇതിൽ ചെറുതും വലുതുമായ റോളുകളിൽ വന്ന എല്ലാരും തന്നെ മികച്ച രീതിയിൽ അഭിനയിക്കുകയും പ്രത്യേകിച്ച് സലീമിനെ അവതരിപ്പിച്ച പവൻ മൽഹോത്ര,peera യെ അവതരിപ്പിച്ച Makrand Deshpande(ആമേനിലൂടെ ഇദ്ദേഹത്തെ മലയാളികൾക്ക് പരിചയമുണ്ട്),അബ്ദുലിനെ അവതരിപ്പിച്ച Ashutosh Gowariker(ഇദ്ദേഹം ലഗാൻ അടക്കമുള്ള സിനിമയുടെ സംവിധായകൻ).

ബെസ്റ്റ് ഫിലിം ഇൻ ഹിന്ദി,ബെസ്റ്റ് cinematography, എന്നിവക്കുള്ള ദേശീയ അവാർഡ് നേടിയ സിനിമ വളരെ ശക്തവും മനോഹരവുമായ സിനിമയാണ്.ഇന്ത്യൻ സിനിമ പ്രേമി കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. സിനിമയിലെ മറ്റൊരു ഡയലോഗ് കൂടി ഇവിടെ ഞാൻ കുറിച്ചിടുന്നു“Mandir Masjid ke liye ladta hai aur marta hai gutter me”.

© Shuaib Chaliyam | Cinema Paradiso Club