This is football | Review | Series

Jan-04-2020 06:01 PM

This is football ഒരു ഫുട്ബോൾ പ്രേമി നിർബന്ധമായി കണ്ടിരിക്കേണ്ട സീരീസ് എന്ന് നിസംശയം പറയാവുന്ന സൃഷ്ടിയാണ്. ആറു എപ്പിസോഡുകളിലായാണ് ആദ്യ സീസൺ അവസാനിക്കുന്നത്. ആറു എപ്പിസോഡുകളിൽ അസാധാരണങ്ങളായ ആറു കഥകൾ.

Redemption, Belief, Chance, Pride , Love, Wonder എന്നിങ്ങനെ ആശയങ്ങളോട് കൂടിയാണ് ആറു എപ്പിസോഡുകൾ ഉള്ളത്.

ആദ്യ എപ്പിസോഡിൽ സുഡാനിലെ ലിവർപൂൾ ക്ലബ്‌ പ്രേമികളിലൂടെയാണ് കഥ പറയുന്നത്. ലിവർപൂൾ പ്രേമിയായിരുന്നു എന്റെ അച്ഛൻ ഇപ്പോഴും എതിർ ടീമിന്റെ വല ലിവർപൂൾ കുലുക്കുമ്പോൾ എന്റെ അച്ഛൻ അടുത്തുണ്ടെന്നു തോന്നും,ആർപ്പു വിളിക്കുന്ന നൂറുകണക്കിന് പേരിൽ ഒരാളായി. ദൂരെ ഇംഗ്ലണ്ടിൽ കളിക്കുന്ന ക്ലബ്‌ എങ്ങനെയാണ് റുവാണ്ടൻ ജനങ്ങളെ ഇങ്ങനെ സ്വാധീനിക്കുന്നത്. അസാധാരണമായി ലിവർപൂൾ നേടിയ ചില വിജയങ്ങൾ അവർ നെഞ്ചോട് ചേർക്കുന്നവയാണ് ഒപ്പം you will never walk alone അത് റുവാണ്ടയോട് ചേർന്നു നിൽക്കുന്നുവെന്ന് റുവാണ്ടൻ ജനത സാക്ഷ്യം പറയുന്നു.

പ്രധാനമായും രണ്ട് വിഭാഗം ജനങ്ങളാണ് റുവാണ്ടയിലുള്ളത്. Hutu വിഭാഗക്കാരും tutsi വിഭാഗക്കാരും. റുവാണ്ട ബെൽജിയം കോളനി ആയ സമയത്ത് divide and rule എന്ന പോളിസി ഉപയോഗിച്ചാണ് ഇരുവിഭാഗക്കാരെയും ഭരിച്ചിരുന്നത്. 90കളിൽ ഇവർ തമ്മിലുള്ള സംഘർഷം രൂക്ഷമായി 94ൽ hutu വിഭാഗക്കാരനായ പ്രസിഡന്റ്‌ പ്ലെയിൻ ക്രഷിൽ മരണപ്പെട്ടപ്പോൾ tutsiകളുടെ വംശഹത്യയാണ് റുവാണ്ടയിൽ നടന്നത്. പുതിയൊരു ഭരണം വരുന്നത് വരെയുള്ള 100ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ അഭയാർത്ഥികളാകുകയും കൊലചെയ്യപെടുകയും ചെയ്തു.

പക്ഷേ ഇതിൽ നിന്നെല്ലാം രാജ്യത്തെ ഒന്നിച്ചു നിർത്തുവാൻ സാധിച്ചത് ഫുട്ബോൾ എന്ന ഒറ്റ വികാരം ഒന്ന് ജനതക്കുള്ളിൽ പൊതുവെ ഉണ്ടായിരുന്നത് കാരണമായിരുന്നു.Hutu or tutsi കളിക്കാർ ഹീറോകൾ തന്നെയായിരുന്നു അതിനാൽ ഓരോ വിജയവും ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചു.

ആദ്യ കഥയിൽ അസാധാരണമായ റുവാണ്ടൻ അനുഭവം വിഷയമാകുമ്പോൾ സ്ത്രീകളുടെ ഫുട്ബോൾ എന്നത് തമാശയായിരുന്ന കാലത്തിൽ നിന്നുമുള്ള മാറ്റമാണ് രണ്ടാമത് എപ്പിസോഡിൽ പറയുന്നത്,91ൽ മാത്രമാണ് വനിതകൾക്കുള്ള ലോകകപ്പ് ആരംഭിച്ചിട്ടുള്ളത് എന്ന് ഓർമിപ്പിച്ചു തുടങ്ങുന്ന ഭാഗത്ത് അമേരിക്കയെ തോല്പിച്ച് ലോകകപ്പ് ജേതാക്കളായ ജപ്പാന്റെ മുന്നേറ്റമാണ് വിഷയമാക്കിയിട്ടുള്ളത്.

മൂന്നാമത് എപ്പിസോഡിൽ ബയേൺ മ്യൂനിച് എന്ന വമ്പനെതിരെ വർഷങ്ങളുടെ പാരമ്പര്യമുള്ള എന്നാൽ വിജയം അന്യം നിന്ന ഫ്രാങ്ക്ഫർട്ട് ക്ലബ്‌ വിജയിച്ചതിനെ ആസ്പദമാക്കിയുള്ളതാണ്. Chance എന്നത് പ്രധാനവിഷയമായുള്ള എപ്പിസോഡിൽ ബയേൺന്റെ വിജയങ്ങളും തോൽവികളും അതിൽ ഭാഗ്യത്തിന്റെ പ്രാധാന്യവുമെല്ലാം പറഞ്ഞുപോകുന്നു. 90മിനിറ്റിലെ അപ്രവചനീയതയാണ് ഫുട്ബോളിനെ മനോഹരമാക്കുന്നതെന്നും തങ്ങളുടെ ദിനത്തിൽ ആരെയും ആർക്കും തോല്പിക്കാം എന്നതാണ് ഫുട്ബാളിന്റെ സൗന്ദര്യം എന്നും പറയുന്നു.

Iceland ഫുട്ബോൾ ടീമിന്റെ കഴിഞ്ഞ റഷ്യൻ ലോകകപ്പിലെ മികച്ച പ്രകടനമാണ് അടുത്ത എപ്പിസോഡിൽ വിഷയം. അനുകൂലമായ കാലാവസ്ഥയില്ല,കുറഞ്ഞ ജനനസംഖ്യ പാർട്ട്‌ ടൈം ഫുട്ബാൾ കളിക്കാർ എന്ന് പറയാവുന്ന തരം സിനിമാ സംവിധായകനും ഡെന്റിസ്റ്റും എല്ലാമുള്ള ടീം. യൂറോ കപ്പ് പ്രകടനങ്ങൾ മുതൽ അർജന്റീനയെ വിറപ്പിച്ച ലോകകപ്പ് മത്സരം വരെ നീളുന്ന iceland എന്ന രാജ്യത്തിൻറെ വളർച്ചയാണ് ഇതിൽ പറയുന്നത്.

അഞ്ചാം എപ്പിസോഡിൽ ലോകത്തെങ്ങുമുള്ള ഫുട്ബാൾ ജീവനോടെ കാണുന്ന ഒരുപറ്റം ആളുകളുടെ കളിയോടുള്ള സ്നേഹമാണ് വിഷയം. മഹാരാഷ്ട്രയിൽ നിന്നുമുള്ള ഇന്ത്യൻ പെൺകുട്ടിയുടെ കഥയെല്ലാം ഇതിൽ വരുന്നു. പഠിക്കുന്നു വിവാഹം കഴിക്കുന്നു കുടുംബത്തിന്റെ ഉത്തരവാദിത്തം ഇതിൽ നിന്നും വ്യത്യസ്തമായ സാഹചര്യം ഇന്ത്യയിൽ പെൺകുട്ടികൾക്ക് വിരളമാണെന്ന് തുറന്ന് പറയുന്നുണ്ട് ചിത്രത്തിൽ. വേറെയും ചെറിയ കഥകൾ.

ആറാം എപ്പിസോഡിൽ ഫുട്ബോളിലെ ഇന്നത്തെ അത്ഭുതമെന്ന് പറയാവുന്ന മെസ്സിയുടെ കളിയുടെ പ്രത്യേകതകളെ പറ്റിയുള്ള വിലയിരുത്തലുകളാണ്. മെസ്സി എന്തുകൊണ്ട് തന്റെ സമകാലീകരിൽ നിന്ന് മികച്ചവനാകുന്നു എന്നതിന്റെ പഠനങ്ങളും,വിലയിരുത്തലുകളുമാണ് ഈ ഭാഗം ഒപ്പം അർജന്റീനയിലെ തെരുവുകളിൽ നിന്ന് ലോകം കീഴടക്കുന്ന ഫുട്ബോൾ താരത്തിലേക്കുള്ള മെസ്സിയുടെ വളർച്ചയും ചിത്രത്തിൽ പറയുന്നു.

This is football ആമസോൺ പ്രൈമിൽ ലഭ്യമാണ്

© Jithin Raj | Cinema Paradiso Club