UNTOLD HISTORY OF UNITED STATES

Jan-04-2020 06:01 PM

ഡോക്യൂമെന്ററി. (2012-2013)

വിജയിക്കുന്നവർ ചരിത്രം രചിക്കുന്നു എന്നത് മാറി ചരിത്രം' വിജയിക്കാൻ വേണ്ടി 'തിരുത്തുന്നു എന്ന അവസ്ഥ പരിചിതമായിക്കൊണ്ടിരിക്കുന്നവർ നിശ്ചയമായും ലോകത്തിലെ നാളിതുവരെയുള്ള ഏറ്റവും വലിയ കോണ്ഫ്ലിക്റ്റ് വിജയിച്ച, ആദ്യത്തെ സൂപ്പർ പവറും , ഇപ്പോഴും അപ്രമാദിത്വ സ്ഥാനത്ത് ഇരുന്നു മൂന്നാം ലോക രാജ്യങ്ങളുടെ പകിട കളിക്കുന്നവരുമായ യുണൈറ്റഡ് സ്റേറ്‌സ്‌ ഓഫ് അമേരിക്കയുടെ ചരിത്രം അറിയണം. അത് രണ്ടാം ലോക മഹായുദ്ധത്തിൽ തുടങ്ങി ശീതയുദ്ധതിൽ പൂർണ്ണ ശക്തിയാർജിച്ച അമേരിക്കൻ പൊളിറ്റിക്സ് പ്രൊപ്പഗാണ്ട സാഹിത്യമല്ല. സോവിയറ്റ് കൗണ്ടർ സാഹിത്യവുമല്ല. കുബ്രിക് ഡോക്റ്റർ strange ലവിൽ ചെയ്തത് പോലെ (സർകാസം ഒഴിവാക്കി ) ഒരു നിഷ്പക്ഷ ചരിത്ര വിദ്യാർത്ഥിയായി അമേരിക്കയുടെ ഇന്റർനാഷണൽ റിലേഷൻസ് ചെയ്തികൾ പരിശോധിച്ചാൽ , ഹോളിവുഡ് സിനിമകൾ കണ്ടു പരിശീലിച്ചവർ ഞെട്ടും.

ഒരഗ്രസ്സർ ആയി സോവിയറ്റ് യൂണിയനെ ,ഇപ്പോഴും റഷ്യയെ, ചിത്രീകരിക്കുന്ന സിനിമകൾ തീരുന്നില്ല .ന്യൂക്ലിയർ യുദ്ധം വഴി ലോകം നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന (കോൾഡ് വാറിന് ശേഷം റഷ്യൻ ഗവർമെന്റല്ല , റോഗ്എ ലമെന്റസ് ആണ്) മനുഷ്യരുള്ള, സർക്കാറുള്ള ഒരു രാജ്യമായി റഷ്യയെ നിലനിർത്തി ഭയം വിറ്റു കളിക്കുന്ന അമേരിക്കൻ ഡൊമസ്റ്റിക് പൊളിറ്റിക്സ് ലോകത്തെ എല്ലാ മനുഷ്യരും ഭയക്കണം. കാരണം ഒരു സമയത്തു ന്യൂക്ലിയർ യുദ്ധം പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ ലോകത്തിനു മുകളിൽ അടിച്ചേൽപ്പിക്കാൻ വെമ്പൽ കൊണ്ടു നടന്ന രാജ്യമാണ് എന്നത് തന്നെ എന്നതാണ് ഒലിവർ സ്റ്റോണിന്റെ നിര്മാണത്തിലുളള 'untold History of United States' എന്ന ഡോകുമെന്ററി പറഞ്ഞു വെയ്ക്കുന്നത്.

രണ്ടാം ലോക മഹായുദ്ധതിൽ തുടങ്ങി ഒബാമ പ്രസിഡൻസി വരെയുള്ള അമേരിക്കൻ ഡൊമസ്റ്റിക് പൊളിറ്റിക്സ് - ഇന്റർനാഷണൽ പൊളിറ്റിക്സ് ആണ് ഇതിന്റെ ടൈം ലൈനും കണ്ടന്റും.

കോണ്സപിറസി തിയറിസ്റ്റ് എന്നു മുദ്രയുള്ള ഒലിവർ സ്റ്റോണിന്റെ, അമേരിക്കൻ ട്രയംഫലിസത്തിന്റെ നേരെയുള്ള കലിപ്പാണ് ഈ ഡോക്യൂ എന്നു രസമായി പറയാം. നറേറ്റു ചെയ്യുന്നതും പുള്ളി തന്നെ. അമേരിക്കൻ പ്രസിഡന്റുമാരെ ഫോക്കസ് ചെയ്തുള്ള ഈ സീരീസ് സമകലീനരായ എല്ലാ ലോക നേതാക്കന്മാരുടെയും ഡിപ്ലോമസിയും, ഡിസിഷൻ മേക്കിങ്ങും , ലോക സമാധാനത്തിനു എന്തു ചെയ്തു എന്നുള്ളവ്യൂ പോയിന്റും അനലൈസ് ചെയ്യുന്നുണ്ട്. നമ്മുടെ പാഠ പുസ്തകങ്ങൾ അടക്കം , ചരിത്ര നിർമാണത്തിന് /പഠനത്തിന് ഉപയുകതമായ സകല മെറ്റീരിയലും എത്ര ഉപരിപ്ലവമായും , നൈവായും ചരിത്രത്തെ പറഞ്ഞു തരുന്നു എന്നത് ഈ ഡോകുമെന്ററി കണ്ടപ്പോൾ തോന്നി.

'ജപ്പാനിൽ ന്യൂക്ലിയർ ബോംബിട്ടതോടെ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു' എന്നുള്ള സ്റ്റേറ്റ്‌മെന്റു പോലും എത്ര അസത്യവും വസ്തുതയ്ക്കു നിരക്കാത്തതും , അമേരിക്കൻ അഗ്രസിവ് പൊളിറ്റിക്സ് നല്ല ഒരു ചേല കെട്ടി ചിരിച്ചു നിൽക്കുന്നതുമാണ് എന്നത് ശെരിക്കും ഈ സീരീസ് ഞെട്ടിച്ചു പറഞ്ഞു സ്ഥാപിച്ചു.

അമേരിക്കൻ പ്രസിഡന്റുമാരുടെ ചെയ്തികളുടെ സൂക്ഷ്മ വിശകലനത്തോടൊപ്പം , നിലനിന്നിരുന്ന ബൈ പോളർ ലോകത്തിന്റെ റിയക്ഷനുകളും കൂട്ടിച്ചേർത്തു വളരെ രസകരമായ ഒരു ടൈം ലൈൻ ആണ് സീരിസിന്റേത്. വളരെ നീണ്ടതും , ലോക ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതുമായ സമയ രംഗത്തെ കിടുവായി അടുക്കിയിട്ടുണ്ട് ഈ സീരീസിൽ.

സ്റ്റാലിനോടും സോവിയറ്റ് യൂണിയനോടും കടുത്ത മുൻവിധികൾ ഉള്ളവർ കൂടി ഈ സീരീസ് കാണേണ്ടതാണ്.

രണ്ടാം ലോക മഹായുദ്ധം സിംഗിൾ ഹൻഡഡ്‌ലി ജയിച്ചത് , അല്ലെങ്കിൽ നാസി ജർമനിയുടെ വാർ മെഷിനെ തകർത്തു കളഞ്ഞത് റഷ്യൻ ജനതയുടെ പോരാട്ട വീര്യവും , ജന്മ നാടിനുവേണ്ടി സ്വാതന്ത്ര്യത്തിന്റെ അവസാനത്തിനു മുൻപിൽ ചാവാൻ തയാറായ മനുഷ്യരുടെ നിശ്ചയ ദാർഢ്യവുമാണ് എന്നു കൻക്ലൂഡ് ചെയ്യുന്നുണ്ട് ഈ സീരീസ്.

എത്രമാത്രം നിരുത്തരവാദപരമായ തീരുമാനങ്ങൾ , ലോക ജനതയുടെ ഭാവിയെ തുലോം വിലകല്പിക്കാതെ ആഭ്യന്തര പൊലിറ്റികസിനും , നിലനിൽപ്പിനും വേണ്ടി കൈക്കൊണ്ട അമേരിക്കൻ പ്രസിഡന്റുമാരുടെ സ്ട്രിപ്പിങ് കൂടി ആണ് ഈ സീരീസ്.

ന്യുക്ലിയർ യുദ്ധം ഏതു നിമിഷവും സംഭവിക്കാം എന്നുള്ള ഒരു സാഹചര്യത്തിൽ നിന്നും ഇന്ന് കാണുന്ന ലോകത്തിന്റെ നിലനിൽപ്പിലേക്കു മനുഷ്യ രാശിയുടെ സർവൈവൽ അത്ഭുതമായി തോന്നി ഈ സീരീസ് കണ്ടു കഴിഞ്ഞപ്പോൾ.

കാണാൻ ശ്രമിക്കുക.

© Aneesh Keezhuoot | Cinema Paradiso Club